വാഷിങ്ടണ്‍; ഹോളിവുഡിൽ നടിമാരോടുള്ള സമീപനത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ക്രിസ്റ്റൻ സ്റ്റെവാർട്ട്. ഹോളിവുഡിൽ നടിമാരെ “പാവകളെപ്പോലെ”യാണ് പരിഗണിക്കുന്നതെന്ന് അടുത്തിടെ ഒരഭിമുഖത്തിൽ ക്രിസ്റ്റൻ പറഞ്ഞു. നടിയുടെ വാക്കുകൾ സിനിമാ പ്രേക്ഷകർ ചർച്ചയാക്കിയിരിക്കുകയാണ് ഇപ്പോൾ. “നടിമാരോട് വളരെ മോശമായാണ് പെരുമാറുന്നത്, എനിക്ക് നിങ്ങളോട് പറയാനുള്ളത് ഇതാണ്.
ആർക്ക് വേണമെങ്കിലും ഒരു നടിയാകാൻ കഴിയുമെന്നാണ് ആളുകളുടെ വിചാരം.
പക്ഷേ, ഒരു സംവിധായിക എന്ന നിലയിൽ ആദ്യമായി എന്റെ സിനിമയെക്കുറിച്ച് സംസാരിക്കുമ്പോൾ, “ഇത് കൊള്ളാം വ്യത്യസ്തമായ അനുഭവമാണ് എന്ന് തോന്നുന്നുണ്ട്. ബുദ്ധിയുള്ള ഒരാളോട് സംസാരിക്കുന്നതു പോലെയാണ് അവർ ഇപ്പോൾ എന്നോട് ഇടപെടുന്നത്”.- ക്രിസ്റ്റൻ പറഞ്ഞു.
സംവിധായകരെ ഉയർന്ന സ്ഥാനത്ത് കാണുമ്പോൾ അഭിനേതാക്കളെ വളരെ പിന്നിലാണ് ഹോളിവുഡ് ഇൻഡസ്ട്രി കാണുന്നതെന്നും ക്രിസ്റ്റൻ കൂട്ടിച്ചേർത്തു. “പൊതുവേ സംവിധായകർക്ക് അദൃശ്യമായ കഴിവുകളുണ്ടെന്ന ഒരു ധാരണയുണ്ട്, അത് ശരിയല്ല. ഇത് പുരുഷന്മാർ തന്നെ വളർത്തിയെടുത്തിരിക്കുന്ന ഒരു ധാരണയാണിതെന്നും അവര്‍ പറഞ്ഞു.












































