BREAKING NEWS

ഹോളിവുഡ് നടിമാരെ കാണുന്നത് പാവകളെപ്പോലെ, സംവിധായകരെ ഉയര്‍ന്ന സ്ഥാനത്ത് കാണുമ്പോള്‍ അഭിനേതാക്കള്‍ക്ക് നല്‍കുന്നത് പുല്ലുവില, ഇത് പുരുഷന്മാര്‍ വളര്‍ത്തിയെടുക്കുന്ന ധാരണ, ആരോപണവുമായി ക്രിസ്റ്റൻ സ്റ്റെവാർട്ട്

· · 1 min read
Share: Copied!

വാഷിങ്ടണ്‍;  ഹോളിവുഡിൽ നടിമാരോടുള്ള സമീപനത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ക്രിസ്റ്റൻ സ്റ്റെവാർട്ട്. ഹോളിവുഡിൽ നടിമാരെ “പാവകളെപ്പോലെ”യാണ് പരിഗണിക്കുന്നതെന്ന് അടുത്തിടെ ഒരഭിമുഖത്തിൽ ക്രിസ്റ്റൻ പറഞ്ഞു. നടിയുടെ വാക്കുകൾ സിനിമാ പ്രേക്ഷകർ ചർച്ചയാക്കിയിരിക്കുകയാണ് ഇപ്പോൾ. “നടിമാരോട് വളരെ മോശമായാണ് പെരുമാറുന്നത്, എനിക്ക് നിങ്ങളോട് പറയാനുള്ളത് ഇതാണ്.
ആർക്ക് വേണമെങ്കിലും ഒരു നടിയാകാൻ കഴിയുമെന്നാണ് ആളുകളുടെ വിചാരം.

പക്ഷേ, ഒരു സംവിധായിക എന്ന നിലയിൽ ആദ്യമായി എന്റെ സിനിമയെക്കുറിച്ച് സംസാരിക്കുമ്പോൾ, “ഇത് കൊള്ളാം വ്യത്യസ്തമായ അനുഭവമാണ് എന്ന് തോന്നുന്നുണ്ട്. ബുദ്ധിയുള്ള ഒരാളോട് സംസാരിക്കുന്നതു പോലെയാണ് അവർ ഇപ്പോൾ എന്നോട് ഇടപെടുന്നത്”.- ക്രിസ്റ്റൻ പറഞ്ഞു.

സംവിധായകരെ ഉയർന്ന സ്ഥാനത്ത് കാണുമ്പോൾ അഭിനേതാക്കളെ വളരെ പിന്നിലാണ് ഹോളിവുഡ് ഇൻഡസ്ട്രി കാണുന്നതെന്നും ക്രിസ്റ്റൻ കൂട്ടിച്ചേർത്തു. “പൊതുവേ സംവിധായകർക്ക് അദൃശ്യമായ കഴിവുകളുണ്ടെന്ന ഒരു ധാരണയുണ്ട്, അത് ശരിയല്ല. ഇത് പുരുഷന്മാർ തന്നെ വളർത്തിയെടുത്തിരിക്കുന്ന ഒരു ധാരണയാണിതെന്നും അവര്‍ പറഞ്ഞു.

BREAKING NEWS
ഇരട്ട ലോട്ടറി ടിക്കറ്റുകൾ !! സ്ത്രീശക്തി ലോട്ടറിയിൽ ഒരേ നമ്പറിൽ രണ്ട് ടിക്കറ്റുകൾ; അച്ചടി പിശക്; പരാതിക്കാരനോട് ആശങ്കവേണ്ട, സമ്മാനമടിച്ചാൽ രണ്ടിനും തുക ലഭിക്കുമെന്ന് ലോട്ടറി ഓഫീസർ; നറുക്കെടുപ്പ് ഇന്ന്
03 Nov 2026
BREAKING NEWS
ചേരാനല്ലൂർ വാഹന അപകടക്കേസിൽ പ്രതിയായ 17 കാരൻറെ വ്യക്തി വിവരങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കാൻ ആവശ്യപ്പെട്ട് കോടതി, 17 യൂസർ ഐഡികൾക്ക് എതിരെ നടപടി!! നിയമത്തിന് മുന്നിൽ എല്ലാവരും തുല്യർ, പ്രതി ഉന്നത സ്വാധീനമുള്ളയാൾ, തെളിവ് നശിപ്പിക്കാൻ സാധ്യതയുണ്ട്, മുൻ‌കൂർ ജാമ്യം നൽകരുത്, ജഡ്ജിയുടെ മുൻകൂർ ജാമ...
03 Nov 2026
BREAKING NEWS
’അതാ ആ കാണുന്നതാ വീട്’; വാറന്റ് പ്രതിയുടെ വീട്ടിലെത്തിയ എക്സൈസ് സംഘത്തെ ബന്ധു വഴിതെറ്റിച്ച് അയൽവീട്ടിലേക്ക് പറഞ്ഞുവിട്ടു; ആ ​ഗ്യാപ്പിൽ പ്രതി രക്ഷപ്പെട്ടു
03 Nov 2026
BREAKING NEWS
രാത്രി കടയിലേക്ക് പോകുകയായിരുന്ന 51കാരിയെ ബലാത്സംഗം ചെയ്തു, 45കാരനെതിരെ കേസ്
03 Nov 2026