കോഴിക്കോട്: ഐസിയു പീഡന കേസിൽ അതിജീവിതയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയതിൽ കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർക്ക് ഗുരുതര വീഴ്ച പറ്റിയതായി മനുഷ്യാവകാശ കമ്മിഷൻറെ അന്വേഷണ റിപ്പോർട്ട്. ഗൗരവമുള്ള കേസായിട്ടും പരിചയസമ്പന്നയല്ലാത്ത ഡോക്ടറെ കൊണ്ടാണ് ഇത്തരം ഗുരുതരമായ കേസിൽ വൈദ്യ പരിശോധന നടത്തിയതെന്നും മനുഷ്യാവകാശ കമ്മിഷൻ അന്വേഷണ വിഭാഗത്തിൻറെ റിപ്പോർട്ടിൽ പറയുന്നു. സ്ത്രീകളുടെ വാർഡുകളിൽ പുരുഷ അറ്റൻറർമാരെ നിയോഗിക്കുന്നത് ഒഴിവാക്കാൻ ആരോഗ്യ വകുപ്പിനോട് ആവശ്യപ്പെടണമെന്ന നിർദേശവും റിപ്പോർട്ടിലുണ്ട്.
അതിജീവിതയുടെ ശരീരത്തിലെ മുറിവുകൾ കൃത്യമായി രേഖപ്പെടുത്താതെയും വേണ്ട രീതിയിൽ പരിശോധന നടത്താതെയുമാണ് ഐസിയു പീഡനക്കേസിൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടറായ കെവി പ്രീത മെഡിക്കോ ലീഗൽ സർട്ടിഫിക്കറ്റ് തയ്യാറാക്കിയതെന്നായിരുന്നു അതിജീവിതയുടെ പരാതി. ഇതുസംബന്ധിച്ച് അന്വേഷണം നടത്തിയ മനുഷ്യാവകാശ കമ്മിഷൻ അന്വേഷണ വിഭാഗം വിഭാഗം ഡിവൈഎസ്പി തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ടിലാണ് സുപ്രധാന കണ്ടെത്തലുകളുള്ളത്.
അനന്തു ‘വിശാല ഹൃദയൻ’… കൊടി ഏതായാലും തിരഞ്ഞെടുപ്പായാൽ പണമിറക്കും, എറണാകുളം, ഇടുക്കി ജില്ലകളിൽ അൻപതോളം കേസുകൾ- പാർട്ടികളെ ബാധിക്കുന്നതിനാൽ ലിസ്റ്റ് പുറത്തുവിടാതെ പോലീസ്, കെഎൻ ആനന്ദകുമാറിന് മാസം നൽകിയത് 10 ലക്ഷം, രേഖകൾ ഒന്നും വിടാതെ അനന്തുവിന്റെ കയ്യിൽ ഭദ്രം
ലൈംഗിക പീഡനക്കേസുകളിൽ വൈദ്യപരിശോധന നടത്തുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ ഈ കേസിൽ പാലിച്ചിട്ടില്ല. മെഡിക്കൽ കോളേജിലെ ജീവനക്കാരൻ തന്നെ ആരോപണവിധേയനായ കേസ് ഗൗരവമായി എടുക്കേണ്ടതായിരുന്നു. മെഡിക്കോ ലീഗൽ കേസുകൾ കൈകാര്യം ചെയ്ത് പരിചയമുള്ള ഡോക്ടറെയാണ് വൈദ്യ പരിശോധനയ്ക്ക് നിയോഗിക്കേണ്ടിയിരുന്നത്. എന്നാൽ അക്കാര്യത്തിൽ മെഡിക്കൽ കോളേജ് അധികൃതർക്ക് വീഴ്ചയുണ്ടായി.
മലയാളിയായ ജീവകാരുണ്യ പ്രവര്‍ത്തകന്‍ യുഎഇയില്‍ മരിച്ചു
മാത്രമല്ല അതിജീവിതയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ഡോക്ടർ പ്രീതയ്ക്ക് ഇത്തരം കേസുകൾ കൈകാര്യം ചെയ്ത് പരിചയമില്ലെന്നും റിപ്പോർട്ടിലുണ്ട്. വൈദ്യ പരിശോധനയ്ക്കുള്ള രണ്ട് അപേക്ഷകളിലും പീഡനം സംബന്ധിച്ച കാര്യങ്ങൾ വിശദമാക്കിയിരുന്നു. ആ അപേക്ഷ വായിച്ചിരുന്നെങ്കിൽ മെഡിക്കൽ കോളേജ് അധികൃതർക്ക് കേസിൻറെ ഗൗരവം മനസിലാകുമായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്.
ഈ റിപ്പോർട്ടിൻറെ പശ്ചാത്തലത്തിൽ കുറ്റക്കാർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്ന് അതിജീവിത ആവശ്യപ്പെട്ടു. 2023 മാർച്ച് 18നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിൽ വെച്ച് യുവതി പീഡിപ്പിക്കപ്പെട്ടത്. ശസ്ത്രക്രിയയ്ക്കുശേഷം ഐസിയുവിലേക്ക് മാറ്റിയപ്പോൾ അറ്റൻററായ ശശീന്ദ്രൻ യുവതിയെ പീഡിപ്പിക്കുകയായിരുന്നു. ഇയാൾ പിന്നീട് അറസ്റ്റിലായി.