BREAKING NEWS

പോക്സോ കേസിൽ ജയിലായ മോട്ടിവേഷൻ സ്പീക്കർക്കെതിരെ മറ്റൊരു കേസ്; കൗൺസലിങ്ങിനായി സമീപിച്ചപ്പോൾ രണ്ടു തവണ ഉപദ്രവിക്കാൻ ശ്രമം

· · 1 min read
Share: Copied!

കണ്ണൂർ ∙ കൗൺസലിങ്ങിനായി എത്തിയ പതിനേഴുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പോക്സോ കേസിൽ റിമാൻഡിലായ മോട്ടിവേഷൻ സ്പീക്കർക്കെതിരെ വീണ്ടും കേസ്. കണ്ണൂർ സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന മോട്ടിവേഷൻ സ്പീക്കറും റിട്ട. പ്രിൻസിപ്പലുമായ കെ.സി. ഷാജുവിനെതിരെയാണ് പിന്നെയും പോക്സോ കേസ്. കോട്ടയം സ്വദേശിനിയായ പെൺകുട്ടിയുടെ പരാതിയിലാണ് മുഴക്കുന്ന് പൊലീസ് കേസെടുത്തത്. കോട്ടയം പാമ്പാടി പൊലീസ് സ്റ്റേഷനിൽ പെൺകുട്ടി നൽകിയ പരാതി ഇരിട്ടി മുഴക്കുന്ന് പൊലീസ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു. കൗൺസലിങ്ങിനായി സമീപിച്ചപ്പോൾ രണ്ടു തവണ ഷാജു ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് കുട്ടിയുടെ പരാതി.

ഹയർ സെക്കൻഡറി സ്കൂളിലെ മുൻ പ്രിൻസിപ്പലായിരുന്ന ഷാജു വിരമിച്ചതിനു ശേഷം ഹയർ സെക്കൻഡറി വകുപ്പിന്റെ കരിയർ ഗൈഡൻസ് ആൻഡ് അഡോളസന്റ് കൗൺസലിങ് സ്റ്റേറ്റ് ഫാക്കൽറ്റിയായി പ്രവർത്തിച്ചുവരികയായിരുന്നു. നാല് മാസങ്ങൾക്ക് മുൻപാണ് ആദ്യത്തെ കേസിനാസ്പദമായ സംഭവം നടന്നത്. കൗൺസലിങ്ങിനായി എത്തിയ പതിനേഴുകാരിയോടു മോശമായ രീതിയിൽ പെരുമാറി എന്ന പരാതിയിലാണ് കഴിഞ്ഞ മാസം 23ന് ഷാജുവിനെ മുഴക്കുന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടാമത്തെ പരാതിയിൽ പൊലീസ് കണ്ണൂർ ജയിലിലെത്തി ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും. തുടർന്ന് കസ്റ്റഡിയിൽ വാങ്ങാനാണ് നീക്കം നടത്തുന്നത്.

ഷാജി സമൂഹ മാധ്യമങ്ങളിലും മറ്റും സ്ഥിരമായി മോട്ടിവേഷൻ വിഡിയോകൾ ചെയ്തിരുന്നു. മറ്റു ജില്ലകളിലുൾപ്പെടെ സ്കൂളുകളിൽ മോട്ടിവേഷൻ ക്ലാസും നൽകിയിരുന്നു.

ഇറാന്റെ പരമോന്നതനേതാവായി തിരഞ്ഞെടുക്കപ്പെട്ട മുജതബ ഖമനേയിയ്ക്ക് പരിക്ക്; ആക്രമണം സ്ഥാനമേൽക്കാനിരിക്കെ

BREAKING NEWS
'അറ്റാക്ക് വന്നതാ സാറേ'... ഭാര്യ പറഞ്ഞത് നുണ!! മദ്യപാനത്തിനിടെ തർക്കം, ഭാര്യയും കാമുകനും ചേർന്ന് ഭർത്താവിനെ കഴുത്തു ഞെരിച്ചും ശ്വാസം മുട്ടിച്ചും കൊന്നു, തോർത്ത് മുണ്ട് ഉപയോഗിച്ച് കഴുത്തിൽകെട്ടി വലിച്ച് വീടിനകത്തു കിടത്തി, ബഹളം കേട്ട് മക്കൾ പുറത്തുവരാതിരിക്കാൻ വാതിൽ പുറത്തുനിന്ന് പൂട്ടി, അതിഥി തൊ...
12 Oct 2026
BREAKING NEWS
8 മാസം പ്രായമുള്ള കുഞ്ഞ് കരച്ചിൽ നിർത്താൻ അമ്മ വായും മൂക്കും പൊത്തിപ്പിടിക്കും, ക്രൂരമായി മർദിക്കും, പിതാവ് കുഞ്ഞിന്റെ മുഖത്തടിക്കും, വായ്ക്കുള്ളിൽ വിരലുകൾ കുത്തിയിറക്കി ശ്വാസംമുട്ടിക്കും... സംഭവ ദിവസം കുഞ്ഞിന്റെ മുഖത്ത് അടിച്ചു, ശ്വാസംമുട്ടിച്ച ശേഷം മുഖം താഴേക്ക് വരുന്ന വിധത്തിൽ മെത്തയിൽ കിടത്തി...
12 Oct 2026
BREAKING NEWS
ഏറെ നാളുകളായി ഭാര്യയും മക്കളുമായി അകന്നു കഴിയുന്നു, ഇടയ്ക്ക് മദ്യപിച്ച് വീട്ടിലെത്തി ബഹളം വയ്ക്കും!! പിതാവ് മദ്യപിച്ചെത്തി അമ്മയെ ഉപദ്രവിച്ചു, സഹികെട്ട് മകൻ അടുത്തുകിടന്ന കാപ്പിപ്പത്തലിന് പിതാവിന്റെ തലയ്ക്കടിച്ച് കൊലപ്പെടുത്തി- അറസ്റ്റ്
12 Oct 2026
BREAKING NEWS
‌നിങ്ങൾക്കു ഉറങ്ങാൻ കഴിയുന്നില്ലെന്ന് ഞങ്ങൾക്കറിയാം ​ഗ്യാനേഷ്... നിങ്ങൾക്ക് തെറ്റുപറ്റിയിട്ടുണ്ട്, എന്നാൽ ആ തെറ്റിന് പിന്നിലെ ബുദ്ധികേന്ദ്രം നിങ്ങളല്ല... സുപ്രീംകോടതിയിലേക്കുള്ള മാർച്ച് തടഞ്ഞ് പോലീസ്, ട്രക്കിന് മുകളിൽ കയറി നിന്ന് രാഹുൽ ഗാന്ധി, പിന്നാലെ വാഹനത്തിനു മുകളിൽ അണിനിരന്ന് അഖിലേഷ് യാദവും ...
12 Oct 2026