മൂവാറ്റുപുഴ: പാതി വില തട്ടിപ്പിൽ ഒരു സ്കൂട്ടറിന് 5000 രൂപ വീതം കമ്പനികളിൽ നിന്ന് കമ്മീഷൻ ഇനത്തിൽ കൈപ്പറ്റിയെന്നും ഇത്തരത്തിൽ 7.5 കോടിയോളം രൂപ സമ്പാദിച്ചെന്നും മുഖ്യപ്രതി അനന്തു കൃഷ്ണൻ. ഇതിൽ നിന്നാണ് രാഷ്ട്രീയ നേതാക്കൾക്ക് രണ്ടുകോടിയോളം രൂപ നൽകിയതെന്നും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിൽ അനന്തു വെളിപ്പെടുത്തിയതായി റിപ്പോർട്ട്.
കൂടാകെ കമ്മീഷൻ ഇനത്തിലെ തുക കൈപ്പറ്റുന്നതിനായി മാത്രം അനന്തുവിന് ഒരു ബാങ്ക് അക്കൗണ്ടുണ്ടായിരുന്നുവെന്നും റിപ്പോർട്ട്. കെഎൻ ആനന്ദകുമാറിന്റെ സായിഗ്രാമം ട്രസ്റ്റിന് 1.71 കോടി രൂപയും കോൺഗ്രസ് നേതാവ് ലാലി വിൻസെന്റിന് 46 ലക്ഷം രൂപയും കൊടുത്തത് കമ്മീഷൻ ഇനത്തിൽ ലഭിച്ച തുകയിൽ നിന്നാണെന്നും അനന്തു വെളിപ്പെടുത്തിയതായാണ് വിവരം.
ഭർത്താവിന്റെ വിവാഹേതര ബന്ധം, താക്കീത് ചെയ്തിട്ടും വഴക്കിട്ടിട്ടും നിർത്തിയില്ല, ഉറങ്ങിക്കിടന്ന ഭർത്താവിന്റെ തലയിൽ ആട്ടുകല്ലിട്ട് കൊലപ്പെടുത്തി
അനന്തു കോൺഗ്രസ് നേതാവ് ലാലി വിൻസെന്റിന് 46 ലക്ഷം രൂപ കൈമാറിയെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിന്റെ ചുവട്പിടിച്ച് ഇന്നലെ ലാലി വിൻസെന്റിന്റെ വീട്ടിലടക്കം 12 ഇടങ്ങളിൽ റെയ്ഡ് നടന്നിരുന്നു. അനന്തു കൃഷ്ണന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നതിനാൽ കോടതിയിൽ ഹാജരാക്കും.
സംസ്ഥാന വ്യാപകമായി നടന്ന വൻതട്ടിപ്പിൽ പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇത്രയും വലിയ തുകയാണ് കോൺഗ്രസ് നേതാവിന് നൽകിയതെന്ന് വ്യക്തമായത്. അതേസമയം, തട്ടിപ്പിൽ തനിക്ക് പങ്കില്ലെന്നും അനന്തുകൃഷ്ണൻ തനിക്ക് നൽകിയത് അഭിഭാഷകഫീസാണെന്നും ലാലി വിൻസെന്റ് നേരത്തെ പറഞ്ഞിരുന്നു.