LATEST UPDATES

വധശിക്ഷയ്ക്കു വിധിക്കപ്പെട്ടയാൾക്ക് ജയിൽമാറ്റം അനുവദനീയമല്ല, അമീറുൾ ഇസ്‌ലമിന്റെ ജയിൽ മാറ്റഹർജി നാലുമാസത്തിനുശേഷം പരി​ഗണിക്കും

· · 1 min read
Share: Copied!

ന്യൂഡൽഹി: പെരുമ്പാവൂരിലെ നിയമവിദ്യാർഥിനിയെ ബലാത്സംഗംചെയ്ത്‌ കൊലപ്പെടുത്തിയ കേസിൽ വധശിക്ഷ ലഭിച്ച കുറ്റവാളി അമീറുൾ ഇസ്‌ലാം ജയിൽ മാറ്റം ആവശ്യപ്പെട്ട് സുപ്രീം കോടതി നൽകിയ ഹർജി നാല് മാസത്തിനുശേഷം പരിഗണിക്കാനായി മാറ്റി. ജസ്റ്റിസുമാരായ ദീപാങ്കർ ദത്ത, മൻമോഹൻ എന്നിവരാണ് ഹർജി പരിഗണിക്കുന്നത് മാറ്റിയത്.

രാവിലെ എപ്പോള്‍ എഴുന്നേല്‍ക്കണം, നേരത്തെയോ വൈകിയോ, പഠനം പറയുന്നത് ഇങ്ങനെ

നിലവിൽ വധശിക്ഷയ്ക്കെതിരെ അമീറുൾ ഇസ്‌ലാം നൽകിയ അപ്പീൽ സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ പി.വി. സുരേന്ദ്രനാഥ്‌, സ്റ്റാൻഡിങ് കോൺസൽ ഹർഷദ് വി. ഹമീദ് എന്നിവർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. ‌ഇക്കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകുന്നത് വരെ ജയിൽമാറ്റം സംബന്ധിച്ച ഹർജിയിൽ തീരുമാനം എടുക്കരുതെന്നാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം.

കമ്മീഷൻ മേടിക്കാൻ മാത്രം ഒരു അക്കൗണ്ട്…സ്കൂട്ടർ ഒന്നിന് 5000 കമ്മീഷൻ, ഇത്തരത്തിൽ കൈപ്പറ്റിയത് 7.5 കോടിയോളം രൂപ, അതിൽ രാഷ്ട്രീയ നേതാക്കൾക്ക് രണ്ടുകോടി, സായി​ഗ്രാമം ട്രസ്റ്റിന് 1.71 കോടി, ലാലി വിൻസെൻസെന്റിന് 46 ലക്ഷം- അനന്തുവിന്റെ വെളിപ്പെടുത്തൽ

കൂടാതെ ജയിൽചട്ടത്തിലെ 587-ാം വകുപ്പ് പ്രകാരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർക്ക് ജയിൽമാറ്റം അനുവദിക്കാനാകില്ല എന്ന് വ്യക്തമാക്കി സംസ്ഥാന സർക്കാർ നേരത്തെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തിരുന്നു. ചട്ടത്തിലെ 789 -ാം വകുപ്പ് പ്രകാരം വധശിക്ഷയ്ക്കെതിരായ അപ്പീൽ നിലനിൽക്കുമ്പോഴും ജയിൽമാറ്റം സാധ്യമല്ലെന്നാണ് സർക്കാർ വാദം. അമീറുൾ ഇസ്‌ലാമിന് വേണ്ടി അഭിഭാഷകൻ ശ്രീറാം പറക്കാട് ആണ് ഹാജരായത്.

BREAKING NEWS
വയനാട്ടിൽ തമിഴ്നാട് സ്വദേശികളിൽ നിന്നും എംഡിഎംഎ പിടിച്ച കേസ്: മയക്കുമരുന്ന് എത്തിച്ചത് ഡോക്ടർക്കായി; കോഴിക്കോട് സ്വകാര്യ സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലെ ഡോക്ടർ അറസ്റ്റിൽ; എമർജൻസി ക്രിട്ടിക്കൽ കെയർ വിഭാഗം മേധാവിയാണ് പിടിയിലായിരിക്കുന്നത്
06 Nov 2026
BREAKING NEWS
ആര്യ രാജേന്ദ്രൻ തിരുവനന്തപുരത്തുനിന്നും മാറുന്നു, കോഴിക്കോട് വീടെടുത്തു; പ്രവർത്തന മണ്ഡലം മാറ്റാൻ പാർട്ടിക്ക് കത്ത് നല്കി
06 Nov 2026
BREAKING NEWS
ദയാവധം വേണ്ട, കുട്ടിയാന മായ വിമാനത്തിൽ കൊച്ചിയിൽ നിന്ന് ​ഗുജറാത്തിലെ വൻതാരയിലേക്ക് പറന്നു ; 6 മാസത്തെ വിദഗ്ധ ചികിത്സ
06 Nov 2026
BREAKING NEWS
മീനങ്ങാടി സ്കൂൾ വിനോദയാത്ര വിവാദം: വിദ്യാർഥികളെ അധിക്ഷേപിച്ചവർക്കെതിരേ പോക്സോ കേസ്; കമന്റിട്ടവരടക്കം കുടുങ്ങും
06 Nov 2026