പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിൻറെ വോട്ടെണ്ണൽ അതിന്റെ ആദ്യ ഒരു മണിക്കൂർ പിന്നിടുമ്പോൾ പാലക്കാട് നഗരസഭയിൽ ബിജെപിക്ക് വ്യക്തമായ മുന്നേറ്റം. വിജയം ഉറപ്പിച്ചുകൊണ്ട് എൻഡിഎ പ്രവർത്തകർ പാലക്കാട് വിജയാഹ്ലാദം തുടങ്ങി. വോട്ടെണ്ണലിൻറെ ആദ്യ ഘട്ടം മുതൽ പാലക്കാട് നഗരസഭയിൽ ബിജെപി വ്യക്തമായ മുന്നേറ്റം കാഴ്ചവച്ചിരുന്നു.
നിലവിൽ പാലക്കാട് നഗരസഭയിൽ അഞ്ച് സീറ്റുകളിൽ ബിജെപിയാണ് മുന്നേറുന്നത്. എൽഡിഎഫ് മൂന്നിടത്തും യു.ഡി.എഫ് രണ്ടിടത്തുമാണ് മുന്നേറുന്നത്. മറ്റുള്ളവർ മൂന്ന് സീറ്റിലും മുന്നേറുന്നുണ്ട്. ഷൊർണൂർ നഗരസഭയിൽ 20 വാർഡുകളിൽ പത്ത് സീറ്റുകളിൽ ബിജെപി വിജയിച്ചു. എട്ടു വാർഡുകൾ എൽഡിഎഫും കോൺഗ്രസ് മൂന്നു സീറ്റുകളും നേടി. അതേസമയം 15 വർഷം എസ്ഡിപിഐ വിജയിച്ച സീറ്റ് ഇത്തവണ എൽഡിഎഫ് പിടിച്ചെടുത്തു.

















































