BREAKING NEWS

മുട്ടടയിൽ അട്ടിമറി, എൽഡിഎഫ് ഭയന്നത് തന്നെ സംഭവിച്ചു!! ഇടതുകോട്ട അടിച്ചെടുത്ത് യുഡിഎഫിന്റെ വൈഷ്‌ണ സുരേഷ്

· · 1 min read
Share: Copied!

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ തിരുവനന്തപുരം കോർപറേഷനിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാണുവാൻ സാധിക്കുന്നത്. 16 സീറ്റിൽ എൻഡിഎയും 16 സീറ്റിൽ എൽഡിഎഫും ഒൻപത് സീറ്റിൽ യുഡിഎഫും മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഒരു സീറ്റിൽ സ്വതന്ത്രനും മുന്നിലാണ്.

അതേസമയം കോർപറേഷനിൽ ഏറ്റവും കൂടുതൽ ശ്രദ്ധാകേന്ദ്രമായ ഇടത് കോട്ടയായ മുട്ടട ഡിവിഷനിൽ കോൺഗ്രസ് സ്ഥാനാർത്ഥി വൈഷ്‌ണ സുരേഷാണ് വിജയിച്ചു. 363 വോട്ട് വൈഷ്ണ നേടി. 231 വോട്ടാണ് ഇടത് സ്ഥാനാർത്ഥി അംശു വാമദേവന് ലഭിച്ചത്. ബിജെപി സ്ഥാനാർത്ഥി അജിത് കുമാറിന് 106 വോട്ട് മാത്രമേ നേടാനായുള്ളൂ. സ്ഥാനാർഥി നിർണയം മുതൽ കേരളത്തിന്റെ ശ്രദ്ധാകേന്ദ്രമായിരുന്നു മുട്ടട. സ്ഥാനാർഥിത്വം അസാധുവാക്കാൻ എൽഡിഎഫ് പഠിച്ച പണി 18 ഉം പയറ്റിയിട്ടും വെെഷ്ണയുടെ വിജയം തടുക്കാനായില്ല.

തലസ്ഥാനത്ത് എൽഡ‍ിഎഫും എൻഡിഎയും ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ, നേമം തിരിച്ച് പിടിച്ച് എൻഡിഎ!! കോഴിക്കോട് യുഡിഎഫിന് കുതിപ്പ്, തൃശൂരിൽ 15 ഇടത്ത് യുഡിഎഫ് മുന്നേറ്റം!! തളർത്താൻ നോക്കിയിട്ടും തളരാതെ മുട്ടടയിൽ വൈഷ്ണ

BREAKING NEWS
പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിലെ ഗ്ലാസ് പൊട്ടിത്തെറിച്ചു; കുക്കർ തെറിച്ചുവീണു; യുവതിക്ക് ഗുരുതര പരിക്ക്; സംഭവം വയനാട് മീനങ്ങാടിയിൽ
27 Oct 2026
BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026
BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026