BREAKING NEWS

പാലക്കാട് നഗരസഭയിൽ ബിജെപി വിജയാഘോഷം തുടങ്ങി, ഷൊർണൂർ നഗരസഭയിൽ 20ൽ പത്ത് സീറ്റുകളിൽ ബിജെപിക്ക് വിജയം, 15 വർഷം എസ്ഡിപിഐ വിജയിച്ച സീറ്റ് പിടിച്ചെടുത്ത് എൽഡിഎഫ്

· · 1 min read
Share: Copied!

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിൻറെ വോട്ടെണ്ണൽ അതിന്റെ ആദ്യ ഒരു മണിക്കൂർ പിന്നിടുമ്പോൾ പാലക്കാട് നഗരസഭയിൽ ബിജെപിക്ക് വ്യക്തമായ മുന്നേറ്റം. വിജയം ഉറപ്പിച്ചുകൊണ്ട് എൻഡിഎ പ്രവർത്തകർ പാലക്കാട് വിജയാഹ്ലാദം തുടങ്ങി. വോട്ടെണ്ണലിൻറെ ആദ്യ ഘട്ടം മുതൽ പാലക്കാട് നഗരസഭയിൽ ബിജെപി വ്യക്തമായ മുന്നേറ്റം കാഴ്ചവച്ചിരുന്നു.

നിലവിൽ പാലക്കാട് നഗരസഭയിൽ അഞ്ച് സീറ്റുകളിൽ ബിജെപിയാണ് മുന്നേറുന്നത്. എൽ‍ഡിഎഫ് മൂന്നിടത്തും യു.ഡി.എഫ് രണ്ടിടത്തുമാണ് മുന്നേറുന്നത്. മറ്റുള്ളവർ മൂന്ന് സീറ്റിലും മുന്നേറുന്നുണ്ട്. ഷൊർണൂർ നഗരസഭയിൽ 20 വാർഡുകളിൽ പത്ത് സീറ്റുകളിൽ ബിജെപി വിജയിച്ചു. എട്ടു വാർഡുകൾ എൽഡിഎഫും കോൺഗ്രസ് മൂന്നു സീറ്റുകളും നേടി. അതേസമയം 15 വർഷം എസ്ഡിപിഐ വിജയിച്ച സീറ്റ് ഇത്തവണ എൽഡിഎഫ് പിടിച്ചെടുത്തു.

BREAKING NEWS
‘യുപിയിൽ 2.04 കോടി പേരുകൾ വോട്ടർപട്ടികയ്ക്ക് പുറത്ത്; 1.27 കോടി ഹിന്ദു വോട്ടർമാരെ ഒഴിവാക്കി’; എസ്.ഐ.ആറിൽ ജാഗ്രത വേണമെന്ന് ബിജെപി പ്രവർത്തകർക്ക് യോഗി ആദിത്യനാഥിന്റെ നിർദേശം
31 Oct 2026
BREAKING NEWS
വളർമതിയെ ബലം പ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റി; സെക്രട്ടേറിയറ്റിന് മുന്നിൽ സംഘർഷം, സമരം കടുപ്പിക്കുമെന്ന് ഉദ്യോഗാർഥികൾ
31 Oct 2026
BREAKING NEWS
‘സുഖമാണോ ചേട്ടാ’ എന്നു മാത്രമാണ് ചോദിച്ചത്; രാജനെ കയ്യേറ്റം ചെയ്തിട്ടില്ലെന്ന് ശ്രീനാദേവി കുഞ്ഞമ്മ; അടൂർ സ്റ്റേഷൻ വിവാദത്തിൽ വിശദീകരണം
31 Oct 2026
BREAKING NEWS
അധ്യാപിക പഠിപ്പിച്ചുകൊണ്ടിരിക്കെ കട്ടിങ് മെഷീനുമായി ക്ലാസില്‍ കയറി, പിന്നാലെ 15കാരിയെ ക്രൂരമായി ആക്രമിച്ച് 21കാരന്‍, പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരം
31 Oct 2026