തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മണിക്കൂറുകൾ പിന്നിടുമ്പോൾ പുറത്തുവരുമ്പോൾ കോർപറേഷനുകളിൽ യുഡിഎഫിനും പഞ്ചായത്തുകളിൽ എൽഡിഎഫിനും മുന്നേറ്റം. 4 കോർപറേഷനുകളിൽ യുഡിഎഫും രണ്ടു കോർപറേഷനിൽ എൽഡിഎഫും ലീഡ് ചെയ്യുന്നു. തിരുവനന്തപുരം കോർപറേഷനിൽ സീറ്റുകളിൽ എൻഡിഎയ്ക്ക് വൻ മുന്നേറ്റം. 28 സീറ്റുകളിൽ എൻഡിഎ വ്യക്തമായ മുന്നേറ്റം കാഴ്ചവയ്ക്കുകയാണ്. അതേസമയം രണ്ടാം സ്ഥാനത്തുള്ള എൽഡിഎഫ് 15, മൂന്നാം സ്ഥാനത്തുള്ള യുഡിഎഫ് 12 സീറ്റുകളിലും മുന്നേറുകയാണ്.
കൊല്ലം കോർപറേഷനിൽ 2 സീറ്റുകളിൽ എൽഡിഎഫ്, യുഡിഎഫ് 7, എൻഡിഎ 1. എറണാകുളം കോർപറേഷനിൽ എൽഡിഎഫ് 32, യുഡിഎഫ് 23, എൻഡിഎ 2. തൃശൂർ കോർപറേഷനിൽ യുഡിഎഫ് 22, എൽഡിഎഫ് 11, എൻഡിഎ 6. കോഴിക്കോട് കോർപറേഷനിൽ എൽഡിഎഫ് 15, യുഡിഎഫ് 13, എൻഡിഎ 5. കണ്ണൂർ കോർപറേഷനിൽ എൽഡിഎഫ് 4, യുഡിഎഫ് 11, എൻഡിഎ 2.
മുനിസിപ്പാലിറ്റികളിൽ എൽഡിഎഫ് 31, യുഡിഎഫ് 41, എൻഡിഎ 3. ബ്ലോക്ക് പഞ്ചായത്തുകളിൽ എൽഡിഎഫ് 66, യുഡിഎഫ് 60, എൻഡിഎ 2. ഗ്രാമപഞ്ചായത്തുകളിൽ എൽഡിഎഫ് 297, യുഡിഎഫ് 261, എൻഡിഎ 26. ഗ്രാമപഞ്ചായത്തുകളിൽ എൽഡിഎഫ് 885 സീറ്റുകളിലും യുഡിഎഫ് 709 സീറ്റുകളിലും എൻഡിഎ 216 സീറ്റുകളിലും മുന്നേറുന്നു. ബ്ലോക്ക് പഞ്ചായത്തിൽ 151 വാർഡുകളിൽ എൽഡിഎഫും 144 വാർഡുകളിൽ യുഡിഎഫും 9 സീറ്റുകളിൽ എൻഡിഎയും ലീഡ് ചെയ്യുന്നു. ജില്ലാ പഞ്ചായത്തിലെ 46 വാർഡുകളിൽ യുഡിഎഫും 39 വാർഡുകളിൽ എൽഡിഎഫും 3 വാർഡുകളിൽ എൻഡിഎയും മുന്നേറുന്നു. മുനിസിപ്പാലിറ്റികളിൽ 316 സീറ്റുകളിൽ എൽഡിഎഫും യുഡിഎഫും മുന്നേറുന്നു. എൻഡിഎ 93.



















































