BREAKING NEWS

രാഹുലിനെതിരായ ബലാത്സം​ഗ കേസിൽ പണികിട്ടിയത് ഫെനിക്ക്!! അടൂർ നഗരസഭയിലെ എട്ടാം വാർഡിൽ രാഹുലിന്റെ വലംകൈ ഫെനി നൈനാൻ മൂന്നാംസ്ഥാനത്ത്, സീറ്റ് ബിജെപി നിലനിർത്തി, ഏറത്തു പഞ്ചായത്ത് ആറാം വാർഡിൽ റിനോ പി രാജന് ജയം

· · 1 min read
Share: Copied!

പത്തനംതിട്ട: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തൻ ഫെനി നൈനാന് ദയനീയ തോൽവി. അടൂർ നഗരസഭയിലെ എട്ടാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു ഫെനി നൈനാൻ മൂന്നാം സ്ഥാനത്താണ് ഫിനീഷ് ചെയ്തത്. ഇവിടെ ബിജെപി സീറ്റ് നിലനിർത്തി. രാഹുൽ മാങ്കൂട്ടത്തിലുമായി ബന്ധപ്പെട്ട ബലാത്സം​ഗ കേസിൽ ഫെനി നൈനാനെതിരെയും ​ഗുരുതര ആരോപണങ്ങൾ ഉയർന്നിരുന്നു. എന്നാൽ താൻ തെറ്റുചെയ്തിട്ടില്ല, തന്നിൽ വിശ്വാസമുണ്ടേൽ വിജയിപ്പിച്ചാൽമതിയെന്നായിരുന്നു ഫെനി മാധ്യമങ്ങൾക്കു മുന്നിൽ പറഞ്ഞത്.

അതേസമയം പത്തനംതിട്ട നഗരസഭ പതിനാറാം വാർഡിൽ 248 വോട്ടിൻറെ ഭൂരിപക്ഷത്തിൽ കോൺഗ്രസ് വിമതൻ ബിബിൻ ബേബി വിജയിച്ചു. കോൺഗ്രസ് പ്രതിപക്ഷനേതാവ് ജാസിം കുട്ടിയെ ആണ് തോൽപ്പിച്ചത്. ഇതിനിടെ രാഹുലിന്റെ മറ്റൊരു വിശ്വസ്തൻ ജയിച്ചു. രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തൻ റിനോ പി രാജൻ 240 വോട്ടിന് ഏറത്തു പഞ്ചായത്ത് ആറാം വാർഡിൽ നിന്നാണ് വിജയിച്ചത്. 25 വർഷത്തിലേറെയായി സിപിഎം ഭരിച്ചിരുന്ന എഴുമറ്റൂർ പഞ്ചായത്ത്‌ വാർഡ് രണ്ടിൽ ബിജെപി ജയിച്ചു. ബിജെപി പത്തനംതിട്ട ജില്ല സെക്രട്ടറി കെ ബിന്ദുവാണ് വിജയിച്ചത്. പത്തനംതിട്ട ജില്ലാ പഞ്ചായത്തിൽ യുഡിഎഫാണ് മുന്നേറുന്നത്.

BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026
BREAKING NEWS
നട്ടപാതിരായ്ക്ക് പമ്മി പതുങ്ങി കാമുകിയെ കാണാനെത്തി, നാട്ടുകാരിൽ ചിലർ കണ്ടു; യുവതിയുടെ വീടിനു മുന്നിൽ ആളുകൾ തടിച്ചുകൂടി; കട്ടിലിനടിയിൽ ഒളിച്ച വാർഡ് മെമ്പറെ വലിച്ചിറക്കി മർദ്ദിച്ചു
26 Oct 2026
BREAKING NEWS
'കൃത്യമായിട്ടുള്ള കോഴ മന്ത്രിക്കും മുഖ്യമന്ത്രിക്കും കിട്ടുന്നുണ്ടാകാം, അതുകൊണ്ടായിരിക്കാം നമ്മളെ ഗൗനിക്കാതെ ഈ പണം കൊടുക്കുന്ന ആളുകളെ മാത്രം ഗൗനിക്കുന്നത്... മുഖ്യമന്ത്രിയെ ഒരു തവണ കൂടി കാണാനായിട്ട് ശ്രമിക്കും, നമ്മൾ നിർധനരായിട്ടുള്ള, ഒന്നിനും കഴിവില്ലാത്ത ആളുകളാണ്, വെറുതെ പഠിച്ച് പരീക്ഷ എഴുതാൻ മ...
26 Oct 2026