ശ്രീനഗർ: ജമ്മുകശ്മീരിലെ മേഘവിസ്ഫോടനത്തിൽ മരണം 33 ആയി. കിഷ്ത്വാറിലാണ് മിന്നൽ പ്രളയമുണ്ടായത്. 50 ലേറെ പേർക്ക് പരിക്കേറ്റെന്ന പ്രാഥമിക വിവരമാണ് പുറത്തുവരുന്നത്. ഒടുവിൽ പുറത്തുവരുന്ന കണക്കുകൾ പ്രകാരം 33 പേരാണ് മരിച്ചത്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന ആശങ്കയും അധികൃതർ പങ്കുവെയ്ക്കുന്നുണ്ട്.
നിരവധി പേർ അകപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം. തീര്‍ത്ഥാട പാതയിലാണ് അപകടം നടന്നിരിക്കുന്നത്. സ്ഥലത്ത് എന്‍ഡിആർഎഫ് സംഘം ഉൾപ്പെടെ രക്ഷാപ്രവർത്തനത്തിനായി എത്തിച്ചേർന്നിട്ടുണ്ട്. നിരവധി തീർത്ഥാടകർ അപകടത്തിൽ പെട്ടിട്ടുണ്ടെന്നും വിവരം വരുന്നുണ്ട്.