BREAKING NEWS

കേരളത്തിന്റെ സ്വന്തം ചായ ബ്രാൻഡ് ഈസ്റ്റി അടുത്ത മൂന്ന് വർഷങ്ങളിൽ ലക്ഷ്യമിടുന്നത് 350 കോടി വിറ്റുവരവ്

· · 1 min read
Share: Copied!

കൊച്ചി: കേരളത്തിന്റെ സ്വന്തം ചായ ബ്രാൻഡായ ഈസ്റ്റി (Eastea) , അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 350 കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമിട്ട് വിപണിയിൽ പുതിയ കുതിപ്പിനൊരുങ്ങുന്നു. 1968-ൽ എം.ഇ. മീരാൻ സ്ഥാപിച്ച ഗ്രൂപ്പ് മീരാന്റെ ഭാഗമായ ഈസ്റ്റി, ഇന്ന് കേരളീയരുടെ പ്രിയപ്പെട്ട ചായ ബ്രാൻഡാണ് .

വിപണി വിപുലീകരണം, ലക്ഷ്യം 49,000 ഔട്ട്ലെറ്റുകൾ

2022-ൽ ഈസ്റ്റേൺ ഗ്രൂപ്പിൽ നിന്ന് സ്വന്തം വിതരണ ശൃംഖലയിലേക്ക് മാറിയതോടെയാണ് ഈസ്റ്റിയുടെ വളർച്ച വേഗത്തിലായത്. നിലവിൽ 30,000 റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ ലഭ്യമായ ഈസ്റ്റി, അടുത്ത 15 മാസത്തിനുള്ളിൽ 136 വിതരണ റൂട്ടുകളിലൂടെ 49,000 ഔട്ട്ലെറ്റുകളിലേക്ക് വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

ഇതുകൂടാതെ, 20 രാജ്യങ്ങളിൽ ഇതിനോടകം സാന്നിധ്യമറിയിച്ച ഈസ്റ്റി, യൂറോപ്പ്, തെക്കുകിഴക്കൻ ഏഷ്യ, ഓഷ്യാനിയ എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിക്കാനും പദ്ധതിയിടുന്നുണ്ട്.

ഓണം സ്‌പെഷ്യൽ ചായയും, പുതിയ ഉത്പന്നങ്ങളും

ഓണം പ്രമാണിച്ച്, ഈസ്റ്റി പുതിയ പ്രീമിയം ചായയായ ഈസ്റ്റി സ്‌പെഷ്യൽ പുറത്തിറക്കി. ”ഗുണമേന്മയിലും, രുചിയിലും ഞങ്ങൾ പുലർത്തുന്ന വിട്ടുവീഴ്ചയില്ലാത്ത സമീപനമാണ് ഈസ്റ്റി കേരളത്തിലെ ഏറ്റവും വിശ്വസ്ഥമായ ചായ ബ്രാൻഡാക്കി മാറ്റിയത്. ഇനി വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനായി, എഫ്.എം.സി.ജി (FMCG) രംഗത്തെ തന്ത്രപരമായ ഏറ്റെടുക്കലുകളും ഞങ്ങൾ പരിഗണിക്കുന്നുണ്ടെന്ന് കമ്പനിയുടെ വളർച്ചയെക്കുറിച്ച് സംസാരിച്ച ചെയർമാൻ നവാസ് മീരാൻ പറഞ്ഞു.

 

ഉപഭോക്താക്കളുടെ മാറുന്ന അഭിരുചിക്കനുസരിച്ച്, ഡാർജിലിംഗ്, ആസാം, നീലഗിരി, ഹിമാലയം എന്നിവിടങ്ങളിൽ നിന്നുള്ള ഓർഗാനിക്, ഓർത്തഡോക്സ് ചായ ഇനങ്ങളും ഉടൻ വിപണിയിലെത്തിക്കാൻ ഈസ്റ്റി തയ്യാറെടുക്കുന്നുണ്ട്.

ശക്തമായ അടിത്തറയും, വ്യക്തമായ വളർച്ചാ ലക്ഷ്യങ്ങളുമായി മുന്നേറുന്ന ഈസ്റ്റി, ഇന്ത്യൻ എഫ്.എം.സി.ജി. വിപണിയിൽ ഒരു പുതിയ അധ്യായം കുറിക്കാൻ തയ്യാറെടുക്കുകയാണ്.

 

BREAKING NEWS
അമേരിക്കയ്ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ; ഹോർമുസ് തുറക്കില്ല, പുടിനെ കണ്ട് ഇറാൻ പ്രതിനിധി; ഗ്യാസ് പൈപ്പ് ലൈൻ, പ്രാദേശിക സുരക്ഷ, ഉപരോധങ്ങൾ തുടങ്ങിയവ ചർച്ചാവിഷയങ്ങൾ
06 Nov 2026
BREAKING NEWS
‘‘സാറേ... എന്റെ ഫോൺ പരിശോധിച്ചാൽ എന്നെ ഊരിയെടുക്കാനുള്ള സാധനം വക്കീലിന് കിട്ടിക്കോളും...’’; അഭിരാം കൊല്ലപ്പെടുമ്പോൾ താൻ വീട്ടിലായിരുന്നെന്ന് വരുത്തി തീർക്കാൻ ഉമറിന്റെ തിരക്കഥ, കാമുകി ഫോൺ ഹോൾഡ് ചെയ്തത് ഒന്നര മണിക്കൂർ!! ഐശ്വര്യയെ ചോദ്യം ചെയ്തതോടെ എല്ലാം പുറത്ത്
06 Nov 2026
BREAKING NEWS
അഭിരാം കൊലപാതകം, പുതിയ വെളിപ്പെടുത്തൽ; ആനന്ദയുടെ സ്വകാര്യ ദൃശ്യങ്ങൾ ചോർന്നതിലെ പകയാണ് കൊലപാതകത്തിന് കാരണമെന്ന് സുഹൃത്തുക്കളുടെ മൊഴി; പ്രതികളെ വിശമായി ചോദ്യം ചെയ്യും
06 Nov 2026
BREAKING NEWS
കു‍ഞ്ഞിന്റെ മുഖത്ത് രക്തം കല്ലിച്ച പാടുകൾ... വീടിന്റെ മുകളിൽ നിന്ന് വീണ് പരിക്കേറ്റതെന്ന് രണ്ടാനച്ഛൻ, കുട്ടിയെ നിരന്തരം തല്ലാറുണ്ടെന്ന് നാട്ടുകാർ!! പെരുമ്പാവൂരിൽ മൂന്നു വയസുകാരന്റെ മരണം കൊലപാതകം?, രണ്ടാനച്ഛൻ കസ്റ്റഡിയിൽ
06 Nov 2026