തിരുവനന്തപുരം: ജാനകി സിനിമ വിവാദത്തിൽ പ്രതികരിച്ച് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. ജാനകി സിനിമയ്ക്കായി കലാകാരൻ എന്ന നിലയിൽ ഇടപെട്ടിട്ടുണ്ടെന്ന് സുരേഷ് ഗോപി വ്യക്തമാക്കി. പൊതുജനങ്ങളെ അറിയിക്കാൻ പാടില്ലാത്ത വിധത്തിലാണ് ഇടപെട്ടത്. ഉന്നത തലത്തിലെ ചർച്ചകളിലൂടെ തീർപ്പുകളിലേക്ക് എത്തുന്നതിന് എന്റെ നേതാക്കളുടെ പിന്തുണ ഉണ്ടായി എന്നും സുരേഷ് ഗോപി പറഞ്ഞു.
സെൻസർ ബോർഡിൽ നേരിട്ട് ഇടപെട്ടിട്ടില്ലെന്നും അതിനായി അധികാരം ഉപയോഗിച്ചിട്ടില്ല എന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. ജാനകി സിനിമയുമായി ബന്ധപ്പെട്ട ചില പ്രശ്നങ്ങൾ മന്ത്രാലയം പരിശോധിക്കുകയാണെന്നും സുരേഷ് ഗോപി അറിയിച്ചു.