വാഷിങ്ടൻ: ഇറാൻ ആക്രമണത്തിൽ അമേരിക്കയ്ക്കെതിരെ തിരിഞ്ഞ് പാക്കിസ്ഥാൻ നേതാക്കൾ. ചർച്ചകളിലൂടെ പരിഹരിക്കാവുന്ന ഒരു പ്രശ്നമാണ് അമേരിക്കയും ഇസ്രയേലും ചേർന്ന് ഇവിടെവരെ കൊണ്ടുചെന്നെത്തിച്ചതെന്ന് പാക് ഉപ പ്രധാനമന്ത്രി ഇഷാഖ് ദാർ അഭിപ്രായപ്പെട്ടു. ഇതിനിടെ പാക്കിസ്ഥാനിലെ യുഎസ് എംബസി ജനക്കൂട്ടം ആക്രമിച്ചു. കറാച്ചിയിലെ എംബസി ഓഫിൽ ഇരച്ചെത്തിയവർ ഓഫിസിനു തീയിട്ട് പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടെ കോൺസുലേറ്റ് കെട്ടിടത്തിന്റെ മുൻഭാഗം പ്രതിഷേധക്കാർ തല്ലിത്തകർത്തു.
ഞായറാഴ്ച നടന്ന ആക്രമണത്തിന്റെ ദൃശ്യങ്ങളിൽ, പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ നിയമസംരക്ഷണ സേന കണ്ണീർവാതകവും ഷെല്ലിംഗും പ്രയോഗിക്കുന്നതായി ണാം. കോൺസുലേറ്റ് പരിസരത്ത് പ്രതിഷേധക്കാർ സ്വത്തുക്കൾ തകർക്കുകയും കെട്ടിടത്തിന്റെ ചില ഭാഗങ്ങൾ കത്തിക്കുകയും ചെയ്തതായും റിപ്പോർട്ടുകളുണ്ട്. പ്രതിഷേധക്കാർക്ക് നേരെ നടന്ന വെടിവെയ്പിൽ ആറ് പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.
അതേസമയം ഇസ്രയേലും അമേരിക്കയും ചേർന്ന് ഇറാനെതിരെ നടത്തിയ “അനാവശ്യമായ ആക്രമണങ്ങളെ” ശക്തമായി അപലപിച്ച് പാക്കിസ്ഥാൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ രംഗത്തെത്തി. ആക്രമണങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കൂടാതെ ഇറാന്റെ വിദേശകാര്യ മന്ത്രിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിനിടെയായിരുന്നു ദാറിന്റെ പ്രതികരണം. ഇറാനെതിരെ ആക്രമണം നടന്നതിനെ തുടർന്ന് അരാഘ്ചിയാണ് പാക്കിസ്ഥാൻ നേതാവിനെ ബന്ധപ്പെട്ടത്.
ഇതിനിടെ പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ, ഇറാനിലെയും വിശാലമായ പശ്ചിമേഷ്യൻ മേഖലയിലെയും പുതിയ സാഹചര്യങ്ങൾ ഇരുവരും ചേർന്ന് വിലയിരുത്തിയതായി അറിയിച്ചു. ഇറാനെതിരായ ആക്രമണങ്ങളെ “അനാവശ്യവും പ്രകോപനപരവുമാണ്” എന്ന് വിശേഷിപ്പിച്ച ദാർ, സംഘർഷം കൂടുതൽ വഷളാകാതിരിക്കാൻ ഉടൻ നയതന്ത്ര ഇടപെടലുകൾ പുനരാരംഭിക്കേണ്ടതുണ്ടെന്ന് വ്യക്തമാക്കി.
സമാധാനപരവും ചർച്ചകളിലൂടെ കൈവരിക്കാവുന്നതുമായ ഒരു പരിഹാരമാണ് നിലവിലെ പ്രതിസന്ധിക്ക് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, ടെഹ്‌റാനിലെ പാക്കിസ്ഥാൻ എംബസി തങ്ങളുടെ പൗരന്മാർക്കു സുരക്ഷാ നിർദേശം പുറപ്പെടുവിച്ചു. ഇറാനിലേക്ക് അനിവാര്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്ന് പാക്കിസ്ഥാൻ പൗരന്മാരോട് അഭ്യർത്ഥിച്ചു.
Mob Enters U.S. Consulate in Karachi | WATCH pic.twitter.com/c2a59NB9De
— TIMES NOW (@TimesNow) March 1, 2026
Locals protesting Iran strikes are currently smashing windows at a U.S. consulate in Karachi, Pakistan. pic.twitter.com/hlOd8cipgb
— Open Source Intel (@Osint613) March 1, 2026

















































