BREAKING NEWS

ഇറാൻ–യുഎസ് ചർച്ചയിൽ പങ്കെടുക്കാനെത്തിയ യുഎസ് സംഘത്തിന്റെ വിമാനത്തിന് അകമ്പടി സേവിച്ച് പാക്കിസ്ഥാൻ പായിച്ചത് 5 എഫ്– 16 ഫൈറ്റർ ജെറ്റുകൾ, 1979-ലെ ഇസ്‍ലാമിക വിപ്ലവത്തിനു ശേഷം യുഎസും ഇറാനും മുഖാഭിമുഖം വീണ്ടും- വീഡിയോ

· · 1 min read
Share: Copied!

ഇസ്‌‍ലമാബാദ്: പാക്കിസ്ഥാനിലെ ഇസ്‌ലാമാബാദിൽ നടക്കുന്ന ഇറാൻ–യുഎസ് ചർച്ചയിൽ പങ്കെടുക്കാനെത്തിയ യുഎസ് സംഘത്തിന്റെ വിമാനത്തെ അനുഗമിച്ച് പാക്ക് എഫ്–16 ഫൈറ്റർ ജെറ്റുകളെന്ന് റിപ്പോർട്ട്. 5 എഫ്– 16 ഫൈറ്റർ ജെറ്റുകളാണ് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസും സംഘവും സഞ്ചരിച്ച ബോയിങ് സി–32എ വിമാനത്തെ അനു​ഗമിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

അതേസമയം ഇസ്‍ലാമാബാദിനടുത്തുള്ള നുർഖാൻ വ്യോമതാവളത്തിലാണ് വിമാനം ലാൻഡ് ചെയ്തത്. ജെ.ഡി.വാൻസിനൊപ്പം പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് സ്റ്റീവ് വിറ്റ്കോഫും പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മരുമകൻ ജാരെഡ‍് കുഷ്ണറുമുണ്ട്. ഇറാനിൽ നിന്ന് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗലിബഫും വിദേശകാര്യമന്ത്രി സയ്യിദ് അബ്ബാസ് അറാഗ്ചിയുമാണ് ചർച്ചക്കായി എത്തിയത്. അതേസമയം 1979-ലെ ഇസ്‍ലാമിക വിപ്ലവത്തിനു ശേഷം യുഎസും ഇറാനും തമ്മിലുള്ള നേരിട്ടുള്ള കൂടിക്കാഴ്ചയാണിത്.

BREAKING NEWS
’ഇതെന്ത് നീതി, പണവും അധികാരവുമുള്ളവർക്ക് എന്തുമാകാമോ’? ചേരാനല്ലൂർ വാഹനാപകടക്കേസിൽ 17 കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചതിൽ വൻ പ്രതിഷേധം; ആഭ്യന്തര മന്ത്രിക്കും അതൃപ്തി; ഡിജിപിയെ വിളിച്ചു; നരഹത്യാക്കുറ്റം ചുമത്തി
25 Oct 2026
BREAKING NEWS
സൗദിയെ ലക്ഷ്യമിട്ട് ഹൂതികളുടെ വൻ ആക്രമണം; 10 ബാലിസ്റ്റിക് മിസൈലുകളും ക്രൂയിസ് മിസൈലും തകർത്ത് സഖ്യസേന; ആളുകൾ കൂട്ടംകൂടരുതെന്നും ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിക്കരുതെന്നും നിർദേശം
25 Oct 2026
BREAKING NEWS
‘മോദിയല്ല, മോദിയുടെ അച്ഛന് വരെ ഇറങ്ങിപ്പോകേണ്ടിവരും’; ഖാർഗെയുടെ പരാമർശത്തിൽ വിവാദം, ‘കള്ളന്മാരുടെയും സാമൂഹികവിരുദ്ധരുടെയും ഭാഷ ‘യെന്ന് ബിജെപി; ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ
25 Oct 2026
BREAKING NEWS
’കല്ല്യാണം കഴിക്കുമെന്ന് ഉറപ്പ് നല്കി; ​ഗർഭിണിയായതോടെ വാക്ക് മാറ്റി, പിന്മാറി’: പത്തനംതിട്ട ജില്ലാ ക്രൈം റെക്കോർഡ്സ് ബ്യൂറോ സിഐയ്ക്കെതിരെ യുവതിയുടെ പരാതി; സ്പെൻഡ് ചെയ്തു
25 Oct 2026