ന്യൂഡൽഹി: പാകിസ്ഥാൻ കേന്ദ്രീകൃത 16 യുട്യൂബ് ചാനലു ‘ കൾക്ക് ഇന്ത്യയിൽ വിലക്ക്. പഹൽഗാം തീവ്രവാദി അക്രമ ണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യാ വിരുദ്ധ പ്രചരണം നട ത്തുന്ന ചാനലുകൾക്കാണ് കേന്ദ്ര സർക്കാർ വിലക്ക് ഏർപ്പെടുത്തി യത്.ഡോൺ ന്യൂസ്, ഇർഷാദ് ഭാ ട്ടി, സമാ ടി വി, എആർഐ ന്യൂ സ്, ബോൽ ന്യൂസ്, റാഫ്റ്റർ, ദ് പാകിസ്ഥാൻ റഫറൻസ്, ജി യോ ന്യൂസ്, സമാ സ്പോർട് സ്, ജിഎൻഎൽ, ഉസൈർ ക്രി ക്കറ്റ്, ഉമർ ചീമാ എക്സ്ക്ലൂസീവ് ഉൾപ്പെടെ പാകിസ്ഥാൻ കേന്ദ്രീ കൃതമായ 16 യുട്യൂബ് ചാനലുക ളാണ് ഇന്ത്യ നിരോധിച്ചത്. മുൻ ക്രിക്കറ്റ് താരം ഷോയ്ബ് അക്ത റിന്റെ ചാനലിനും നിരോധനമു ണ്ട്. ദേശീയ സുരക്ഷയും പൊ തുക്രമവും പരിഗണിച്ചുള്ള സർ ക്കാർ ഉത്തരവ് പ്രകാരം ഈ രാ ജ്യത്ത് ചാനലിന്റെ ഉള്ളടക്ക ങ്ങൾ ലഭ്യമല്ലെന്ന സന്ദേശമാ ണ് ചാനലുകളിൽ പ്രദർശിപ്പിച്ചിരിക്കുന്നത്.
ഭീകരരെന്ന പദം ഒഴിവാക്കി പഹൽഗാം അക്രമത്തിനു പി ന്നിൽ ആയുധധാരികളെന്ന ബി ബിസി പരാമർശത്തിന് എതി രെ സർക്കാർ കടുത്ത വിയോജി പ്പ് അറിയിച്ചു.ബിബിസി ഇന്ത്യാ മേധാവി ജാക്കി മാർട്ടിനെ വിയോജിപ്പ് കേന്ദ്രം ഔദ്യോഗിക കത്തിലൂ ടെ തന്നെ വ്യക്തമാക്കി. ബിബി സി പാകിസ്ഥാൻ അനുകൂല നി ലപാട് സ്വീകരിക്കുന്നതായി വിലയിരുത്തിയ കേന്ദ്രം ബിബി സിയെ നിരീക്ഷിക്കാനും തീരു മാനിച്ചിട്ടുണ്ട്.
പഹൽഗാം ഭീകരാക്രമണം സംബന്ധിച്ച് തെറ്റായ പ്രചരണ ങ്ങൾ തടയാൻ മേൽനോട്ടം വഹിക്കുന്നതിനായി മന്ത്രിതല സമിതിക്കും രൂപം നൽകി. വി ദേശ-ആഭ്യന്തര കാര്യമന്ത്രാല യങ്ങളിലെ ഉദ്യോഗസ്ഥരടങ്ങിയ സമിതി ഓൺലൈൻ വഴിയുള്ള ഇന്ത്യാ വിരുദ്ധ പ്രചരണങ്ങളും തെറ്റായ പ്രചരണങ്ങളും നിരീ ക്ഷിക്കും. വിവിധ ഇന്ത്യ-വിദേശ മാധ്യമസ്ഥാപനങ്ങളിൽ നിന്ന് പുറത്ത് വരുന്ന ഡിജിറ്റൽ മീ ഡിയ ഉള്ളടക്കങ്ങളെക്കുറിച്ച് സംഘം അന്വേഷിക്കുമെന്നും അധികൃതർ പറഞ്ഞു.പഹൽഗാം തീവ്രവാദി അക്ര മണത്തിൽ 26 പേർ കൊല്ലപ്പെട്ടിരുന്നു. ഇതിനു ശേഷം ഇന്ത്യ യും പാകിസ്ഥാനും തമ്മിൽ അതിർത്തി മേഖലകളിൽ സം ഘർഷാവസ്ഥയാണ് നിലനിൽ ക്കുന്നത്.