ദുബായ്: ഏഷ്യാകപ്പ് സൂപ്പർ ഫോറിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ബാറ്റിങ്ങിന് അവസരം ലഭിക്കാതിരുന്ന മലയാളി താരം സഞ്ജു സാംസന്റെ വാക്കുകൾ വൈറലാവുന്നു. മത്സരത്തിനു മുന്നോടിയായി സഞ്ജയ് മഞ്ജരേക്കറുമായി നടത്തിയ സംഭാഷണമാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
തനിക്കു കൃത്യമായി ബാറ്റിങ് പൊഷിനില്ലാത്തതിനാൽ താങ്കൾക്ക് ഏതു പൊസിഷനിൽ കളിക്കാനാണു ഇഷ്ടമെന്നായിരുന്നു സഞ്ജയ് മഞ്ജരേക്കറുടെ ചോദ്യം. എന്നാൽ അതിന്റെ ഉത്തരം തന്റെ കരിയറിനെ നടൻ മോഹൻലാലുമായി ഉപമിച്ചുകൊണ്ടായിരുന്നു. കരിയറിൽ വ്യത്യസ്ത പല വേഷങ്ങൾ കൈകാര്യം ചെയ്ത് ഏറ്റവും ഒടുവിൽ ദാദാ സാഹേബ് ഫാൽക്കെ അവാർഡ് വരെയെത്തി നിൽക്കുന്ന മോഹൻലാലുമായി ബന്ധപ്പെടുത്തിയാണ് വിശദീകരിച്ചത്.
സഞ്ജു- സഞ്ജയ് മഞ്ജരേക്കർ സംഭാഷണം ഇങ്ങനെ:
സഞ്ജയ് മഞ്ജരേക്കർ: സഞ്ജു ഇനി എളുപ്പമുള്ള ചോദ്യങ്ങൾ മതിയാക്കാം. അവസാനമായി ഒരു ചോദ്യം. താങ്കൾ ട്വന്റി20യിൽ മൂന്നു സെഞ്ചുറികൾ നേടി, മൂന്നും ഓപ്പണിങ് സ്‌പോട്ടിലാണ്….
സഞ്ജു: അതൊരു ചോദ്യമാണോ? കൃത്യമായി ചോദ്യം ചോദിക്കൂ
മഞ്ജരേക്കർ: ഓക്കെ… നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായി തോന്നുന്ന ബാറ്റിങ് പൊസിഷൻ ഏതാണ്?
സഞ്ജു: അടുത്തിടെ, നമ്മുടെ ലാലേട്ടൻ- മോഹൻലാൽ, കേരളത്തിൽ നിന്നുള്ള സിനിമാ നടൻ, അദ്ദേഹത്തിന് രാജ്യത്ത് നിന്ന് വളരെ വലിയഒരു അവാർഡ് ലഭിച്ചു. കഴിഞ്ഞ 20- 30-40 വർഷമായി അദ്ദേഹം സിനിമയിൽ അഭിനയിക്കുന്നു.
മഞ്ജരേക്കർ: ഓക്ക… ഇത് എങ്ങോട്ടാണ് പോകുന്നത്?
സഞ്ജു: ഞാനും കഴിഞ്ഞ 10 വർഷമായി എന്റെ രാജ്യത്തിനുവേണ്ടിയും കളിക്കുന്നു. അതിനാൽ, എനിക്ക് ഒരു നായക വേഷം മാത്രമേ ചെയ്യാൻ കഴിയൂവെന്ന് എനിക്ക് പറയാനാവില്ല. എനിക്ക് ഒരു വില്ലൻ ആകണം, എനിക്ക് ഒരു ജോക്കർ ആകണം. എല്ലാ രീതിയിലും കളിക്കണം. ഓപ്പണറായി ഞാൻ റൺസ് നേടിയിട്ടുണ്ട്, ടോപ്പ് 3യിൽ ഞാൻ മികച്ചവനാണ് എന്നു മാത്രം പറയാനാവില്ല. ഇതും പരീക്ഷിച്ചു നോക്കട്ടെ. എനിക്ക് എന്തുകൊണ്ട് ഒരു നല്ല വില്ലനാകാൻ കഴിയില്ല?
മഞ്ജരേക്കർ: ശരി മോഹൻലാൽ, സോറി സഞ്ജു സാംസൺ
സഞ്ജു: സഞ്ജു മോഹൻലാൽ സാംസൺ.
Sanju Samson’s villain arc loading… 🦹♂️🔥
Catch him in action LIVE NOW in #INDvBAN, on the Sony Sports Network TV channels & Sony LIV.#SonySportsNetwork #DPWorldAsiaCup2025 pic.twitter.com/JZ5TVmNYaY
— Sony Sports Network (@SonySportsNetwk) September 24, 2025