അശ്വതി: സാമ്പത്തികമായി നേട്ടങ്ങളുണ്ടാകുന്ന ദിനം, സഹപ്രവര്‍ത്തകരുടെ പിന്തുണയാല്‍ ഏറ്റെടുത്ത കാര്യങ്ങള്‍ പൂര്‍ത്തിയാക്കും.
ഭരണി: നയപരമായി എല്ലാക്കാര്യങ്ങൡും ഇടപെടും, ആത്മീയകാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും.
കാര്‍ത്തിക: ആരോഗ്യം വീണ്ടെടുക്കും, സന്താനങ്ങളുടെ സുതാര്യനിലപാടില്‍ ആശ്വാസം തോന്നും.
രോഹിണി: ഗൃഹാന്തരീക്ഷം സുഖപ്രദമാകും, വിശേഷപ്പെട്ട ദേവാലയങ്ങളില്‍ കുടുംബസമേതം ദര്‍ശനം നടത്തും.
മകയിര്യം: ദൂരയാത്രയും അലച്ചിലും ഉണ്ടാകും, തീരുമാനങ്ങള്‍ പുനഃപരിശോധിക്കേണ്ടതായി വരും.
തിരുവാതിര: വാഗ്വാദങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണം, സാമ്പത്തികമായി അച്ചടക്കം പാലിക്കണം.
പുണര്‍തം: നയപരമായി ഇടപെടും, സന്താനങ്ങളുടെ വിവാഹക്കാര്യങ്ങളില്‍ തീരുമാനം.
പൂയം: വിചാരിച്ച കാര്യങ്ങള്‍ നിഷ്പ്രയാസം ചെയ്തു തീര്‍ക്കും, മുതിര്‍ന്നവരുടെ കാര്യങ്ങളില്‍ പ്രത്യേകം കരുതലെടുക്കും.
ആയില്യം: ക്ഷേത്രകാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും, വിവാഹക്കാര്യങ്ങളില്‍ അനുകൂല തീരുമാനം.
മകം: ബന്ധുജനങ്ങളുടെ പിന്തുണയുണ്ടാകും, എതിരാളികളെ നിഷ്പ്രഭരാക്കും.
പൂരം: പ്രണയകാര്യങ്ങളില്‍ അനുകൂലതീരുമാനം, സഹായങ്ങള്‍ വര്‍ധിക്കും.
ഉത്രം: വാക്കുകള്‍ യാഥാര്‍ഥ്യമാകും, ആസൂത്രണം ചെയ്ത കാര്യങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കും.
അത്തം: സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, മാനസിക സമ്മര്‍ദങ്ങളെ മറികടക്കും.
ചിത്തിര: വിവാദങ്ങളില്‍നിന്നൊഴിഞ്ഞു നില്‍ക്കണം, ബന്ധുജനങ്ങളുടെ പിന്തുണയുണ്ടാകും.
ചോതി: ചെലവുകള്‍ വര്‍ധിക്കും, കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
വിശാഖം: സഹായം ചെയ്തവരില്‍നിന്ന് വിപരീതാനുഭവങ്ങളുണ്ടാകും, സാമ്പത്തികമായി നേട്ടം.
അനിഴം: കാര്യസാധ്യം, ധനവരവ്, ജീവിതപങ്കാളി നിമിത്തം നേട്ടം എന്നിവയുണ്ടാകും.
തൃക്കേട്ട: സാമ്പത്തികമായി ചെലവുകള്‍ അധികരിക്കും, സഹോദരന്മാരുടെ പിന്തുണയുണ്ടാകും.
മൂലം: പിതൃതുല്യരുടെ ആരോഗ്യക്കാര്യങ്ങളില്‍ പ്രത്യേകം ശ്രദ്ധിക്കണം, ആത്മീയകാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും.
പൂരാടം: തൊഴില്‍മേഖലയില്‍ നേട്ടങ്ങളുണ്ടാകും, സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കും.
ഉത്രാടം: മാനസിക സമ്മര്‍ദങ്ങളൊഴിയും, ബന്ധുജനങ്ങളുമായി സമയം ചെലവഴിക്കും.
തിരുവോണം: വാക്കുകള്‍ യാഥാര്‍ഥ്യമാകും, ഉന്നതവ്യക്തികളുമായി ആത്മബന്ധം പുലര്‍ത്തും.
അവിട്ടം: വിവാദവിഷയങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണം, കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
ചതയം: സാമ്പത്തികമായി ചെലവുകള്‍ അധികരിക്കും, തൊഴില്‍സ്ഥാപനങ്ങളില്‍ മേലധികാരികളുടെ പ്രശംസയ്ക്കു പാത്രമാകും.
പുരുരുട്ടാതി: ഗൃഹാന്തരീക്ഷത്തില്‍ സ്വസ്ഥതക്കുറവ് അനുഭവപ്പെടാം, വാക്കുകള്‍ രൂക്ഷമാകാം.
ഉത്രട്ടാതി: കലങ്ങിമറിയുന്ന പ്രശ്‌നങ്ങളെ പരിഹരിക്കും, ഉത്സാഹവും ആത്മവിശ്വാസവും വര്‍ധിക്കും.
രേവതി: ആരോഗ്യപ്രശ്‌നങ്ങളുണ്ടാകും, മാനസിക സമ്മര്‍ദങ്ങളെ അകറ്റണം, സഹോദരഗുണം.
ജ്യോതിഷാചാര്യ ഷാജി പൊന്നമ്പുള്ളി
9995373305, 8075211288