BREAKING NEWS

സീറ്റ് വിഭജനത്തിൽ അന്തിമ തീരുമാനം ഇന്നുണ്ടാകും; ഇടതുമുന്നണി നിർണായക യോഗം ചേരും; തർക്കങ്ങൾ നിലനിൽക്കുന്ന സീറ്റുകളിൽ ധാരണയായേക്കും

· · 1 min read
Share: Copied!

തിരുവനന്തപുരം : സീറ്റു വിഭജനം സംബന്ധിച്ച് അന്തിമ ധാരണയിലെത്താനുള്ള ഇടതുമുന്നണി നിർണായക യോഗം ഇന്ന് ചേരും. പതിമൂന്ന് സീറ്റുവേണമെന്ന കേരളാ കോൺ​ഗ്രസ്സിന്റെ നിലവിലെ ആവശ്യം പാർട്ടിയെ വെട്ടിലാക്കിയിരിക്കുകയാണ്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയ്ക്ക് എകെജി സെന്ററിലാണ് യോ​ഗം ചേരുന്നത്.

ഇടതുമുന്നണി നിർണായക യോ​ഗത്തിനു മുൻപ് സിപിഎഎം സ്ഥാനാർത്ഥി പട്ടിക അന്തിമമാക്കാൻ പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോ​ഗവും ചേരും. ജില്ലാസെക്രട്ടറിയേറ്റുകൾ കൈമാറിയ സ്ഥാനാർത്ഥി പട്ടികയിൽ തിരുത്തലുകൾ വേണോ, പൊതു സ്വതന്ത്രരായി ആരെയൊക്കെ നിർത്തണം എന്ന കാര്യത്തിലുമെല്ലാം അന്തിമ തീരുമാനമുണ്ടായേക്കും. നിലവിൽ തർക്കം നിലനിൽക്കുന്ന പല സീറ്റുകളുമുണ്ട്. ഉടുമ്പൻ ചോലയിൽ എംഎം മണിയെ നിർത്തണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റ് പറയുമ്പോൾ അതിനോട് വിയോജിപ്പാണ് ജില്ലാ നേതൃത്വത്തിനുള്ളത്. അതുപോലെ കെകെ ശൈലജയെ പേരാവൂരിലെ സ്ഥാനാർത്ഥിത്വം, എസി മൊയ്തീന്റെയും കെടി ജലീലിന്റെയും മത്സരയിടങ്ങൾ എന്നിവയെക്കുറിച്ചെല്ലാമുള്ള പുനരാലോചനകളും തീരുമാനങ്ങളും ഇന്നുണ്ടാകുമെന്നാണ് പാർട്ടി വൃത്തങ്ങൾ പറയുന്നത്.

സിപിഐയുടെയും സെക്രട്ടറിയേറ്റ് , എക്സിക്യൂട്ടീവ് യോ​ഗങ്ങളും ഇന്ന് നടക്കും.

പിതാവിനെ മുന്നിൽ നിർത്തി ഓഫിസ് കാര്യങ്ങൾക്ക് ചുക്കാൻ പിടിച്ചു, ഇറാനിലെ പരമ്പരാഗത രാഷ്ട്രീയ വൃത്തങ്ങളുമായി അടുത്ത ബന്ധം, നിലപാടുകളിൽ ഖമനേയിയും തീവ്രത, ലണ്ടനിലെ ആഡംബര സ്വത്തുക്കൾ ഉൾപ്പെടെ യൂറോപ്യൻ രാജ്യങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പ്രവേശനമുള്ള വ്യക്തി, മൊജ്തബ നേരത്തെതന്നെ അമേരിക്കയുടെ കണ്ണിലെ കരട്… ഇറാന്റെ പുതിയ പരമാധികാരി മൊജ്തബ ഖമനേയി ഒരു ചെറുമീനല്ല….

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026