കൊച്ചി: കേരളത്തിൽ ഇനി ജപ്തിയില്ലയെന്നു പറയുന്നത് തെറ്റ്, കേരള സർക്കാർ പാസാക്കിയ പുതിയ നിയമം ബാങ്കിലെ ജപ്തികൾ മുഴുവൻ തടയാൻ പറ്റുന്നതല്ലെന്ന് സാമ്പത്തിക വിദഗ്ധൻ ശ്രീനാഥ് ഇന്ദുചൂഡൻ.
ബാങ്കിങ് എന്നു പറയുന്നത് ഒരു സെൻട്രൽ സബജറ്റ്, നിയമം പാസാക്കേണ്ടത് പാർലമെന്റ്, കേരള സർക്കാർ അല്ല. സർക്കാരിനു പരിധിയുണ്ട്. റവന്യൂ റിക്കവറി നിയമത്തിൽ മാറ്റം വരുത്താൻ കേരളത്തിനധികാരമുണ്ട്. റവന്യൂ റിക്കവറി പ്രകാരമുള്ള ജപ്തി നടപടികളിൽ തീരുമാനമെടുക്കാം, അതിലിടപെടുകയും ചെയ്യാം. എന്നാൽ സർഫേസി നിയമപ്രകാരമുള്ള ജപ്തികൾ തടയാൻ കേരള സർക്കാരിന് അധികാരമില്ല… പത്രം ഓൺലൈൻ എന്ന യു ട്യൂബ് ചാനലിനു വേണ്ടി നൽകിയ അഭിമുഖം…