അശ്വതി: സാമ്പത്തികമായി നേട്ടങ്ങള്‍, സമൂഹത്തില്‍ അംഗീകാരം, കാര്യസാധ്യം.
ഭരണി: സന്തോഷാനുഭവങ്ങള്‍, ഉത്സവാഘോഷങ്ങളില്‍ പങ്കെടുക്കും, ധനവരവ്
കാര്‍ത്തിക: മനസിന് സന്തോഷം നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കും, സുഹൃത്തുക്കളുടെ പിന്തുണ കരുത്ത് നല്‍കും.
രോഹിണി: സാമ്പത്തിക ചെലവുകള്‍ അധികരിക്കും, ദൂരയാത്രകളുണ്ടാകും, വിനോദങ്ങളില്‍ പങ്കുകൊള്ളും.
മകയിര്യം: സഹോദരങ്ങളുമായി കലഹങ്ങളുണ്ടാകാം, യാത്രകള്‍ സഫലമാകും, വിശിഷ്ട ദേവാലയങ്ങളില്‍ ദര്‍ശനം.
തിരുവാതിര: വാക് തര്‍ക്കങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കണം, സാമ്പത്തിക ഇടപാടുകളില്‍ ശ്രദ്ധിക്കണം.
പുണര്‍തം: വ്യവഹാരങ്ങളില്‍ വിജയം വരിക്കും, ഗൃഹാന്തരീക്ഷം സുഖപ്രദമാകും, സാമ്പത്തികനേട്ടമുണ്ടാകും.
പൂയം: വിശേഷപ്പെട്ട സമ്മാനങ്ങള്‍ ലഭിക്കും, തൊഴില്‍മേഖലയില്‍ നേട്ടങ്ങളുണ്ടാകും, ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കും.
ആയില്യം: സന്താനങ്ങളുടെ വിവാഹക്കാര്യങ്ങളില്‍ തീരുമാനമാകും, സാമ്പത്തിക അസമത്വങ്ങളില്‍നിന്ന് കരകയറാനാകും.
മകം: ദൂരയാത്രകളുണ്ടാകും, ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാം, സാമ്പത്തിക ചെലവ് അധികരിക്കും.
പൂരം: വാക്കുകള്‍ യാഥആര്‍ഥ്യമാകും, ഏറ്റെടുത്ത പ്രവൃത്തികള്‍ യഥാസമയം പൂര്‍ത്തീകരിക്കാന്‍ അക്ഷീണം പ്രവര്‍ത്തിക്കേണ്ടതായി വരും.
ഉത്രം: വാക്കും പ്രവൃത്തിയും യോജിക്കാതെ വരും, അധ്വാനഭാരം വര്‍ധിക്കും, ജീവിതപങ്കാളിയുടെ പിന്തുണയുണ്ടാകും.
അത്തം: വിവാദങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണം, കാര്‍ഷിക കാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും.
ചിത്തിര: എതിരഭിപ്രായങ്ങളെ വകവയ്ക്കില്ല, സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും, സഹായികള്‍ വര്‍ധിക്കും.
ചോതി: കുടുംബത്തില്‍ സന്തോഷാനുഭവങ്ങളുണ്ടാകും, വാക്കുകള്‍ മധുരമാകും, തൊഴില്‍മാറ്റമുണ്ടാകും.
വിശാഖം: വിപരീതസാഹചര്യങ്ങളെ അതിജീവിക്കും, സന്താനങ്ങളുടെ പിന്തുണയുണ്ടാകും, വിചാരിച്ച കാര്യങ്ങള്‍ നേടിയെടുക്കും.
അനിഴം: സന്താനലബ്ധി, സന്തോഷാനുഭവം, സകലവിധ ഐശ്വര്യങ്ങളും അനുഭവിക്കും, സുഹൃത്തുക്കളുടെ പിന്തുണലഭിക്കും.
തൃക്കേട്ട: ധനപരമായി ഉയര്‍ച്ചയുണ്ടാകും, വാക്കുകള്‍ കരുതലോടെ ഉപയോഗിക്കും, ബന്ധുജനസമാഗമം.
മൂലം: ധനപരമായ ക്ലേശങ്ങളെ അതിജീവിക്കും, ജീവിതത്തില്‍ പുതിയ ലക്ഷ്യങ്ങളുണ്ടാകും.
പൂരാടം: ബന്ധുഗുണം, മാനസിക സമ്മര്‍ദം, തൊഴിലിടങ്ങളില്‍ നേട്ടം എന്നിവയുണ്ടാകും.
ഉത്രാടം: അലങ്കാര വസ്തുക്കള്‍ വാങ്ങും, വ്യാപാര രംഗങ്ങളില്‍ ഗുണപരമായ നേട്ടങ്ങളുണ്ടാകും.
തിരുവോണം: വിവിധങ്ങളായ വസ്തുക്കള്‍ സമ്മാനമായി ലഭിക്കും, ബന്ധുജനങ്ങളുടെ സഹായമുണ്ടാകും.
അവിട്ടം: കുടുംബത്തില്‍ സന്തോഷാനുഭവങ്ങളുണ്ടാകും, വിവാദവിഷയങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണം.
ചതയം: സാമ്പത്തികമായ ബുദ്ധിമുട്ടുകളെ തരണം ചെയ്യും, മംഗളകര്‍മങ്ങളില്‍ പങ്കെടുക്കും.
പുരുരുട്ടാതി: സഹായം ചെയ്തവരില്‍നിന്ന് വിപരീതാനുഭവങ്ങളുണ്ടാകും, വ്യക്തിബന്ധങ്ങളെ പുഷ്ടിപ്പെടുത്താന്‍ ശ്രമിക്കണം.
ഉത്രട്ടാതി: ചെലവുകള്‍ അധികരിക്കും, കടബാധ്യത ബുദ്ധിമുട്ടിപ്പിക്കും, ജീവിതപങ്കാളിയുടെ പിന്തുണയില്‍ ആശ്വാസമനുഭവപ്പെടും.
രേവതി: സാമ്പത്തിക ചെലവുകള്‍ അധികരിക്കും, തൊഴിലിടങ്ങളില്‍ സമ്മര്‍ദമുണ്ടാകും.
ജ്യോതിഷാചാര്യ ഷാജി പൊന്നമ്പുള്ളി
9995373305, 8075211288