BREAKING NEWS

യുക്രെയ്നിട്ട് പണികൊടുത്തു, യുഎസിന്റെ സഹായമില്ലാതെ സെലെൻസ്‌കി എങ്ങനെ റഷ്യയെ നേരിടുമെന്നറിയാൻ ട്രംപ്, എല്ലാ സൈനിക സഹായവും പിൻവലിച്ചു

· · 1 min read
Share: Copied!

വാഷിങ്ടൻ‌: യുക്രെയ്നനു നാളിതുവരെ നൽകിക്കൊണ്ടിരുന്ന എല്ലാ സൈനിക സഹായവും നിർത്തി യുഎസ്. കഴിഞ്ഞദിവസം യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമർ സെലെൻസ്‌കിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള വാ​ഗ്വാദത്തിന്റെ പിൻതുടർച്ചയായാണ് കടുത്ത നടപടിയെടുത്തത്.

അതേസമയം യുഎസിന്റെ സഹായമില്ലാതെ യുദ്ധത്തിൽ റഷ്യയെ നേരിടാൻ യുക്രെയ്‌നു പ്രയാസമാകുമെന്നാണു വിലയിരുത്തൽ. ‘‘സമാധാനത്തിനു വേണ്ടിയാണു താൻ നിലകൊള്ളുന്നതെന്നു യുഎസ് പ്രസിഡന്റ് വ്യക്തമാക്കിയിട്ടുണ്ട്. ആ ലക്ഷ്യത്തിൽ യുഎസിന്റെ പങ്കാളികളും ചേരണമെന്നാണ് ആഗ്രഹം.’’– വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ സെലെൻസ്‌കിയുടെ ഓഫിസ് പ്രതികരിച്ചിട്ടില്ല.

ഇന്ത്യയ്ക്കിതു പകരം വീട്ടലിന്റെ ദിനം, കാത്തിരുന്ന ഒരു മുഖാഭിമുഖ ദർശനം…144.17 കോടി ഇന്ത്യക്കാരേയും നോക്കുകുത്തികളാക്കി പാറ്റ് കമ്മിൻസും കൊണ്ടുപോയ ലോകകിരീടത്തിനു ചാംപ്യൻസ് ട്രോഫിയിലൂടെ ഒരു മറുപടി… തീരുമാനം ഇന്നറിയാം

യുദ്ധം മതിയാക്കണമെന്നു നിലപാടുള്ള ട്രംപ്, പരിഹാരത്തിനായി തുടർച്ചയായി സമ്മർദം ചെലുത്തുന്നുണ്ട്. എന്നാൽ, കഴിഞ്ഞദിവസം ഓവൽ ഓഫിസിലെ കൂടിക്കാഴ്ചയ്ക്കിടെ സെലെൻസ്കിയും ട്രംപും തമ്മിലുണ്ടായ വാക്കേറ്റവും അധിക്ഷേപവും ചർച്ചകളുടെ വഴിമുടക്കി. യുഎസ് സഹായം മരവിപ്പിക്കുന്നതിന്റെ വ്യാപ്തി വ്യക്തമല്ല. ട്രംപ് പുട്ടിനു അനുകൂലമായി നിലപാടെടുത്തത് സെലെൻസ്‌കിയെ ചൊടിപ്പിക്കുകയായിരുന്നു. ഇതോടെ ചർച്ച പരസ്പരമുള്ള വെല്ലുവിളിയിലേക്കു കടക്കുകയും ഇരുവരും ഒരുമിച്ച് നടത്താനിരുന്ന വാർത്താ സമ്മേളനം ക്യാൻസൽ ചെയ്യുകയുമായിരുന്നു.

പ്രായാപൂര്‍ത്തിയാകുന്നതിനുമുമ്പ് പാസ്റ്റര്‍ ലൈംഗികമായി പീഡിപ്പിച്ചതായി; തെളിവുകള്‍ പുറത്തുകൊണ്ടുവന്ന് യുവതി; പാസ്റ്റര്‍മാര്‍ക്കിടയിലെ വൈരാഗ്യം, മറ്റൊരു പാസ്റ്റര്‍ കുടുക്കാന്‍ ശ്രമിച്ചതെന്ന് പ്രതി

എതായാലും യുഎസിന്റെ സൈനിക സഹായം മുടങ്ങുന്നതോടെ യുദ്ധത്തിൽ യുക്രെയ്ൻ പ്രതിരോധത്തിലാകുമെന്നുറപ്പ്. സൈനിക ഉപകരണങ്ങളുടെ വിതരണം താൽക്കാലികമായി നിർത്താൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനോടു ട്രംപ് നിർദേശിച്ചു. ജോ ബൈഡൻ സർക്കാർ യുക്രെയ്നിന് 65 ബില്യൻ ഡോളർ സൈനിക സഹായമാണു വാഗ്ദാനം ചെയ്തിരുന്നത്.

BREAKING NEWS
അർദ്ധരാത്രിയിൽ പെൺസുഹൃത്തുമായി പാർക്കിലെത്തി, പിന്നാലെ ഇരുവരും തമ്മിൽ വാക്കുതർക്കം, പിണങ്ങിപ്പോയ പെൺകുട്ടി ഒരു മണിക്കൂറിനു ശേഷം തിരിച്ചെത്തിയപ്പോൾ കണ്ടത് പാർക്കിലെ ഊഞ്ഞാലിന്റെ ചെയിനിൽ ജീവനൊടുക്കിയ ആൺസുഹൃത്തിനെ, അസ്വഭാവിക മരണത്തിനു കേസ്
30 Oct 2026
BREAKING NEWS
ആശുപത്രിക്ക് അകത്തേക്ക് മുഖം മറച്ച് അക്രമികൾ പട്ടികവടി, ഇരുമ്പുവടി, ആണികൾ തറച്ച പട്ടികവടി, ഇന്റർലോക്ക് കട്ടകൾ തുടങ്ങിയവ ഉപയോഗിച്ചെന്ന് ആരോപണം, SFI നേതാക്കളെ ആശുപത്രിയിൽ കയറി മർദ്ദിച്ചെന്ന പരാതി, എട്ട് MSF പ്രവർത്തകർക്കെതിരെ വധശ്രമത്തിനടക്കം കേസ്,എസ്എഫ്ഐ ജില്ലാ സെക്രട്ടറിയുടെ വാരിയെല്ലുകൾക്കും തലയ...
29 Oct 2026
BREAKING NEWS
സത്യം എന്നെങ്കിലും മറനീക്കി പുറത്തുവരാതിരിക്കുമോ? പ്രത്യേകിച്ചും രണ്ട് നിഷ്കളങ്ക ബാല്യങ്ങളെ ഇല്ലാതാക്കിയ കേസിൽ!! കുഞ്ഞുങ്ങളെ ഒഴിവാക്കാൻ അമ്മയും കാമുകനും പദ്ധതിയിട്ടു, നിവേദ്യ രണ്ടുമക്കളേയും വെള്ളത്തിൽ മുക്കി ക്രൂരമായി കൊല്ലുമ്പോൾ വീട്ടിലേക്ക് ആരെങ്കിലും കയറിവരുന്നുണ്ടോയെന്നറിയാൻ കാമുകൻ വീട്ടുപടിക...
29 Oct 2026
BREAKING NEWS
"ഇന്ത്യ മുസ്‌ലിം രാഷ്ട്രമാകുമോ? അൻവറിന്റെ പിന്നിൽ മത സംഘടനകൾ...കൊലയാളി കളികളും കലോൽസവവും ഫലസ്തീനും, 'ഖമനയി ഭാഗ്യവാൻ! ജലീലക്കയ്ക്ക് സ്വർഗത്തിൽ പോവാൻ ധൃതി"... ഷാജൻ സ്കറിയയുടെ 261 വിദ്വേഷ പരാമർശങ്ങൾ സമാഹരിച്ച് പ്രസിദ്ധീകരിച്ച് ഇസ്‌ലാമോഫോബിയ റിസർച്ച് കലക്റ്റീവ്
29 Oct 2026