മുംബൈ: മഹാരാഷ്ട്രയിൽ ജയ്‌ശ്രീറാം വിളിച്ചെത്തിയ ഹിന്ദുത്വ പ്രവർത്തകർ ദർഗ ആക്രമിച്ചു. രാഹുരിയിൽ ഹസ്രത്ത് അഹമ്മദ് ചിഷ്തി ദർഗയിൽ അതിക്രമിച്ച് കയറിയ ജനക്കൂട്ടം അവിടെയുള്ള പച്ചക്കൊടി കീറിയെറിഞ്ഞ് പകരം കാവിക്കൊടി സ്ഥാപിച്ചു. ഛത്രപതി ശിവാജി മഹാരാജിന്റെ പ്രതിമ അജ്ഞാ തരായ അക്രമികൾ നശിപ്പിച്ചെ ന്ന ആരോപണങ്ങൾക്ക് പിന്നാലെയാണ് ആക്രമണം. സംഭവ സ്ഥലത്ത് പൊലീസ് സാന്നിധ്യമുണ്ടായിരുന്നിട്ടും, നീക്കം തട യാൻ ഒരു നടപടിയും സ്വീകരി ച്ചില്ലെന്ന ആരോപണവും ഉയ രുന്നുണ്ട്.
സമീപ മാസങ്ങളിൽ ഈ ദർഗ യഥാർത്ഥത്തിൽ ഒരു ഹിന്ദു ക്ഷേത്രമായിരുന്നുവെന്നും, അത് പുനഃസ്ഥാപിക്കണം എന്നുമുള്ള വാദങ്ങൾ ഹിന്ദുത്വ ഗ്രൂപ്പുകൾ ശക്തമാക്കിയിട്ടുണ്ടായിരുന്നു. ശിവാജി മഹാരാജിന്റെ പ്രതിമയിൽ അജ്ഞാതർ കറുത്ത പെയിൻ്റ് അടിച്ചതായുള്ള വാർത്ത പ്രചരിച്ചതോടെയാണ് പ്രദേ ശത്ത് സംഘർഷം ആരംഭിച്ചത്.ദർഗയ്ക്ക് ശേഷം പള്ളിക്കും പ്രദേശത്തെ നിരവധി മുസ്ലിം വീടുകൾക്കും നേരെ അക്രമികൾ കല്ലെറിഞ്ഞതായും റിപ്പോർട്ടുക ളുണ്ട്.


















































