BREAKING NEWS

സഹോദരനെ കൊന്ന സമാന രീതിയിൽ അമ്മയെയും കൊല്ലാൻ ശ്രമം , മകൻ അമ്മയെ ശീമക്കൊന്ന വടികൊണ്ടടിച്ചത് മണിക്കൂറുകൾ, 70 കാരിയുടെ നില അതീവ ഗുരുതരം

· · 1 min read
Share: Copied!

ത്യശ്ശൂർ: മദ്യ ലഹരിയിൽ അമ്മയെ ക്രൂരമായി മർദിച്ച് മകൻ. ദേശമംഗലം ഗ്രാമപഞ്ചായത്തിൽ 3-ാം വാർഡിൽ ഉൾപ്പെടുന്ന കൊണ്ടയൂരിലാണ് സംഭവം. മദ്യപിച്ചെത്തിയശേഷം ഇയാളുമായി വാക്കുതർക്കം ഉണ്ടായതിനെ തുടർന്നാണ് ഒരു രാത്രിമുഴുവൻ ശീമക്കൊന്നയുടെ വടികൊണ്ട് അമ്മയെ അടിച്ചു പരുക്കേൽപ്പിച്ചത്. 70 വയസ്സുകാരി പതി പറമ്പിൽ വീട്ടിൽ ശാന്തയ്ക്കാണ് പരുക്കേറ്റത്.

രാവിലെ നാട്ടുക്കാരെത്തി വീട്ടിൽ വന്ന് നോക്കുമ്പോഴാണ് ശാന്തയ്ക്ക് അതിക്രൂരമായി പരുക്കേറ്റതായി കാണുന്നത്. അടിയേറ്റ് എല്ലുകൾക്കുൾപ്പടെ ഗുരുതരമായി പൊട്ടലേറ്റ ശാന്തയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 41 കാരനായ മകൻ സുരേഷ് പൊലീസിന്റെ കസ്റ്റഡിയിലാണ്. അറസ്റ്റിലായ സുരേഷ് സ്വന്തം സഹോദരനായ സുബ്രഹ്മണ്യനെ സമാനമായ രീതിയിൽ അടിച്ചുകൊന്ന കേസിലെ പ്രതിയാണെന്ന് പൊലീസ് പറയുന്നു.

2023 ൽ അമ്മയെ നോക്കുന്നത് സംബന്ധിച്ച് സഹോദരനുമായി തർക്കം ഉണ്ടാകുകയും മദ്യലഹരിയിലായിരുന്ന സുരേഷ് സഹോദരനെ ഇതേ രീതിയിൽ തന്നെ മർദിക്കുകയും രാവിലെ ഇയാളെ അവശനിലയിൽ കണ്ടെത്തി പിന്നീട് ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണപ്പെടുകയുമായിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷമാണ് സുരേഷ് അമ്മയെയും ശീമക്കൊന്നയുടെ കമ്പുകൊണ്ട് മർദിക്കുന്നത്. വീട്ടിൽ ഇവർ രണ്ടുപേരും മാത്രമാണ് താമസിച്ചിരുന്നത്.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026