ക്രിക്കറ്റ് എന്നും ലോകജനതയുടെ വികാരമാണ്് . ഒരു കാലത്ത് ക്രിക്കറ്റില്‍ നമ്മെയൊക്കെ സ്‌ക്രീനിന് മുന്നില്‍ പിടിച്ചിരുത്തിയ, ഓസ്ട്രേലിയയുടെ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ അന്തരിച്ചിട്ട് മൂന്നുവര്‍ഷം പിന്നിടുന്നു. മരിച്ച് മൂന്നു വര്‍ഷം കഴിയുമ്പോള്‍ ചില നിര്‍ണായക വെളിപ്പെടുതല്‍ നടത്തിയിരിക്കുകയാണ് ഒരു പോലീസ് ഉദ്യോഗസ്ഥന്‍. തായ്ലന്‍ഡിലെ കോ സാമുയിയിലെ ആഡംബര റിസോര്‍ട്ട് വില്ലയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു വോണിനെ. മെഡിക്കല്‍ സ്റ്റാഫ് പ്രഥമ ശുശ്രൂഷ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് അന്‍പത്തിരണ്ടുകാരന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് അന്ന് പറഞ്ഞിരുന്നത്.
മുറിയിലെ തറയിലും കുളിക്കാനുപയോഗിച്ച ടവ്വലിലും രക്തക്കറകള്‍ കണ്ടെത്തിയതായൊക്കെയുള്ള സംഭവങ്ങള്‍ പിന്നാലെ തായ്ലാന്‍ഡ് പോലീസ് പുറത്തുവിട്ടിരുന്നു. അബോധാവസ്ഥയിലായിരുന്ന വോണിന് മെഡിക്കല്‍ സംഘം സിപിആര്‍ നല്‍കിയതായും ഈ സമയം ചോര ഛര്‍ദിച്ചതായുമൊക്കെ പോലീസ് വെളിപ്പെടുത്തിയിട്ടുണ്ട്. മരണസമയത്ത് മദ്യപിച്ചിരുന്നില്ലെന്നാണ് മാനേജര്‍ പറഞ്ഞത്. ഏതായിരുന്നാലും മരിച്ച് ആറുദിവസങ്ങള്‍ക്കുശേഷം മൃതദേഹം ഓസ്ട്രേലിയയിലെത്തിക്കുകയും ജന്മനാടായ മെല്‍ബണില്‍ കുടുംബം സ്വകാര്യമായി മരണാനന്തരച്ചടങ്ങുകള്‍ നടത്തുകയും ചെയ്തു.
ഷെയ്ന്‍ വോണിന്റെ മരണം സംബന്ധിച്ച് അറിഞ്ഞതിനപ്പുറമുള്ള കാര്യങ്ങള്‍ക്കൂടി പുറത്തുവരികയാണിപ്പോള്‍. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന, പേരു വെളിപ്പെടുത്താത്ത ഒരു പോലീസ് ഉദ്യോഗസ്ഥനാണ് അന്നത്തെ ചില സംഭവങ്ങള്‍ തുറന്നുപറഞ്ഞിരിക്കുന്നത്. മരിച്ചുകിടക്കുമ്പോള്‍ ഷെയ്ന്‍ വോണിന്റെ സമീപത്ത് ഒരു കുപ്പിയുണ്ടായിരുന്നെന്നും, ആ കുപ്പി മൃതദേഹത്തിനു സമീപത്തുനിന്ന് മാറ്റാന്‍ ഉന്നതതലങ്ങളില്‍നിന്ന് നിര്‍ദേശമുണ്ടായിരുന്നെന്നും ഇദ്ദേഹം വ്യക്തമാക്കുന്നു. ഡെയ്ലി മെയില്‍ ആണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
‘കാമഗ്ര’ എന്ന് വിളിക്കുന്ന ലൈംഗികോത്തേജന മരുന്നായിരുന്നു ആ കുപ്പിയിലുണ്ടായിരുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തുന്നു. ഇതായിരുന്നു മൃതദേഹത്തിന് അടുത്തുണ്ടായിരുന്നത്. എന്നാല്‍ അന്വേഷണോദ്യോഗസ്ഥര്‍ കുപ്പി എടുത്തുമാറ്റാന്‍ നിര്‍ദേശിച്ചു. കുപ്പിയുടെ സാന്നിധ്യം സംബന്ധിച്ച് പോലീസ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയതുമില്ല.
‘ഉന്നത ഉദ്യോഗസ്ഥര്‍ ഞങ്ങളോട് അത് എടുത്തുമാറ്റാന്‍ പറഞ്ഞു, ഞങ്ങള്‍ പറഞ്ഞപ്രകാരം ചെയ്തു’ എന്നാണ് ഇതുസംബന്ധിച്ച് അദ്ദേഹം വിശദീകരിക്കുന്നത്. വിഷയത്തില്‍ ഓസ്ട്രേലിയയിലെ ഉന്നത ഉദ്യോഗസ്ഥര്‍വരെ ഇടപെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്. എന്തെന്നാല്‍ അവരെ സംബന്ധിച്ച്, അവരുടെ മഹാനായ ക്രിക്കറ്ററാണ് ഷെയ്ന്‍ വോണ്‍. വോണിന് ഈ വിധത്തിലൊരു ദാരുണാന്ത്യം അവര്‍ ആഗ്രഹിച്ചിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.
ഭര്‍ത്താവ് മുറിയിലെത്തി തന്നെയും 19 കാരിയയാമകളെയും ഉപദ്രവിക്കുന്നു, മുറിയുടെ മുന്നില്‍ വന്നുനിന്ന് മൂത്രമൊഴിക്കും, ഭര്‍തൃമാതാവ് അശ്ലീലം പറയുന്നുവെന്നും പരാതിയുമായി വീട്ടമ്മ .സംഭവത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്
അങ്ങനെയാണ് ഹൃദയാഘാതമാണ് മരണകാരണമെന്ന ഔദ്യോഗിക റിപ്പോര്‍ട്ട് പുറത്തുവരുന്നത്. മറ്റു കാരണങ്ങളൊന്നും വെളിപ്പെടുത്തിയിരുന്നില്ല. ‘കാമഗ്ര’ ഒരു സെന്‍സിറ്റീവ് വിഷയമായതിനാല്‍ ഒരാളും അതു പറഞ്ഞ് മുന്നോട്ടുവരില്ല. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച നിരവധി അദൃശ്യ കരങ്ങളുണ്ടെന്നും ഉദ്യോഗസ്ഥന്‍ അടിവരയിടുന്നു. തായ്ലാന്‍ഡില്‍ ‘കാമഗ്ര’യുടെ വിതരണവും ഉപഭോഗവും നിയമവിരുദ്ധമാണെങ്കിലും മെഡിക്കല്‍ സ്റ്റോറുകളില്‍ ഇത് ലഭ്യമാണ്. ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ ഇത് ഉപയോഗിച്ചാല്‍ പാര്‍ശ്വഫലങ്ങള്‍ക്ക് സാധ്യതയുണ്ട്.
എമ്പുരാൻ ടീമിനെതിരായ സൈബർ ആക്രമണത്തിൽ ഉടൻ നടപടി ഉണ്ടാകും – ഡിജിപി
ഷെയിന്‍ വോണിന് മദ്യപാനം, പുകവലി, തെറ്റായ ഭക്ഷണക്രമങ്ങള്‍ എന്നിവയുണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ വെളിപ്പെടുത്തിയിരുന്നു. 1992 മുതല്‍ 2007 വരെയായി ഓസ്ട്രേലിയക്കായി 145 ടെസ്റ്റുകളും 194 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. അന്താരാഷ്ട്ര കരിയറില്‍ 1001 വിക്കറ്റുകള്‍ നേടിയശേഷമാണ് അദ്ദേഹം വിരമിച്ചത്. ഐപിഎല്‍ പ്രഥമ സീസണില്‍ കിരീടം നേടിയ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായിരുന്നു.