തിരുവനന്തപുരം: സ്വർണ്ണവില ഇന്ന് ഗ്രാമിന് 275 രൂപയും പവന് 2200 രൂപയും വർദ്ധിച്ച് 9290 രൂപ ഗ്രാമിനും 74320 രൂപ പവനും വിലയായി. അന്താരാഷ്ട്ര സ്വർണ്ണവില 3485 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 85.13 നു ആണ് 24 കാരറ്റ് സ്വർണത്തിന് കിലോഗ്രാമിന് ബാങ്ക് നിരക്ക് 1കോടി രൂപയ്ക്ക് മുകളിൽ എത്തി.
സമീപകാലത്തെ ഒരു ദിവസം കൂടുന്ന ഏറ്റവും വിലവർധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ 12 ദിവസം കൊണ്ട് 560 ഡോളറിന്റെ വിലവർധനമാണ് അന്താരാഷ്ട്ര സ്വർണ്ണവിലയിൽ ഉണ്ടായത്.3500 ഡോളർ മറികടന്ന് മുന്നോട്ടു കുതിക്കും എന്ന സൂചനകളാണ് വരുന്നത്.