ചെന്നൈ: പ്രമുഖ വ്യവസായിയും എമ്പുരാൻ സിനിമാ നിർമാതാവുമായ ഗോകുലം ഗോപാലന്റെ ഓഫിസുകളിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പരിശോധന. ഇന്നു രാവിലെയാണ് ചെന്നൈ കോടമ്പാക്കത്തുള്ള ധനകാര്യ സ്ഥാപനത്തിന്റെ ഓഫിസിൽ ഉദ്യോഗസ്ഥർ റെയ്ഡ് ആരംഭിച്ചത്.
കേരളത്തിൽ നിന്നുള്ള ഇഡി സംഘമാണ് ചെന്നൈയിൽ റെയ്ഡ് നടത്തുന്നതെന്നാണ് വിവരം. ചെന്നൈ കൂടാതെ കൊച്ചി, കോഴിക്കോട് ഓഫിസുകളിലും പരിശോധന നടക്കുന്നുണ്ടെന്നാണ് വിവരം. ഫെമ നിയമം ലംഘിച്ചുവെന്ന് ആരോപിച്ചാണ് പരിശോധന. അതേസമയം റെയ്ഡിന്റെ കൂടുതൽ വിശദാംശങ്ങൾ പറത്തുവന്നിട്ടില്ല.
വിവാദമായ എമ്പുരാൻ സിനിമയുടെ നിർമാതാവാണ് ഗോകുലം ഗോപാലാൻ. ലൈയ്ക്ക പ്രൊഡക്ഷൻസ് നിർമാണത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്നാണ് ഗോകുലം ഗോപാലൻ എമ്പുരൻ ഏറ്റെടുത്തത്. സിനിമ റിലീസായതിന് പിന്നാലെ ഗുജറാത്ത് കലാപം ചിത്രീകരിക്കുന്ന രംഗങ്ങളുടെ പേരിൽ വലിയ വിവാദം ഉയർന്നിരുന്നു. പിന്നീട് സിനിമയിലെ പലഭാഗങ്ങളും റീ എഡിറ്റ് ചെയ്ത ശേഷമാണ് തീയറ്ററുകളിൽ പ്രദർശിപ്പിക്കാൻ തുടങ്ങിയത്.