കോഴിക്കോട്: പോലീസ് എന്ന വ്യാജേനയെത്തി കോഴിക്കോട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി. കെപി ട്രാവൽസ് മാനേജരും കല്ലായി സ്വദേശിയുമായ ബിജുവിനെയാണ് ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയത്.
അതേസമയം സാമ്പത്തിക ഇടപാടുകളാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് സൂചന. പാളയം എംഎം അലി റോഡിൽവെച്ച് ബുധനാഴ്ച പുലർച്ചെയാണ് ബിജുവിനെ സംഘം കടത്തിക്കൊണ്ടുപോയത്. ഇവിടെ ഓഫീസിൽ എത്തിയതായിരുന്നു ബിജു. ആ സമയത്താണ് പോലീസ് എന്ന് പറഞ്ഞ് എത്തിയവർ ബിജുവിനെ വാഹനത്തിൽ കയറ്റി കൊണ്ടുപോയത്.
KL 10 AR 0468 എന്ന നമ്പറോടു കൂടിയ കാറിലാണ് ബിജുവിനെ തട്ടികൊണ്ടു പോയത്. ബിജുവിനെ കാണാതായതിനെ തുടർന്ന് സുഹൃത്ത് പരാതി നൽകുകയായിരുന്നു. കസബ പോലീസ് അന്വേഷണം തുടങ്ങി.