BREAKING NEWS

സിപിഎമ്മിന് വേണ്ടപ്പെട്ടവർ, മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതന്റെ നിർദേശം; 2 പേർക്ക് പൊലീസിൽ പിൻവാതിൽ നിയമനം

· · 1 min read
Share: Copied!

തിരുവനന്തപുരം: സിപിഎമ്മുകാരായ രണ്ട് ബോഡി ബിൽഡിങ് താരങ്ങളെ കായികക്ഷമത പരീക്ഷ പോലും നടത്താതെ പൊലീസിൽ നിയമിച്ച് ഉത്തരവിറക്കിയതിനു പിന്നാലെ പാർട്ടിക്കു വേണ്ടപ്പെട്ട രണ്ട് പേർക്കു കൂടി വിവാദ ട്രയൽസിലൂടെ വോളിബോൾ താരങ്ങളായി പൊലീസിൽ നിയമനം.

എ.കിഷോർ കൃഷ്ണൻ, കെ.എൻ.മുഹമ്മദ് മുഹസിൻ എന്നിവർക്കാണ് സ്പോർട്സ് ക്വോട്ട നിയമനം നൽകി ഈമാസം ഒൻപതിന് ആണ് രഹസ്യ ഉത്തരവിറങ്ങിയത്. കേരള പൊലീസ് പുരുഷ വോളിബോൾ ടീമി‍ൽ 36300–83000 രൂപ ശമ്പള സ്കെയിലിൽ ഹവിൽദാർ ട്രെയ്നികളായാണു നിയമനം. തൃശൂർ സ്വദേശിയായ മുഹസിൻ സർവകലാശാല ടീമിൽ കളിച്ചിട്ടുണ്ടെങ്കിലും കണ്ണൂർ സ്വദേശി കിഷോറിന്റെ യോഗ്യതയെക്കുറിച്ച് അറിവില്ല.

മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നതന്റെ നിർദേശമനുസരിച്ച് കാര്യവട്ടം എൽഎൻസിപിഇ ഗ്രൗണ്ടിലായിരുന്നു ഇവർക്കു വേണ്ടിയുള്ള സെലക്‌ഷൻ ട്രയൽസ്. ഇതി‍ൽ ഒരാൾക്കു വേണ്ടി ഒന്നര വർഷം മുൻപും ട്രയൽസ് നടത്തിയിരുന്നു. പഞ്ചായത്തുകളുടെ ദേശീയ മത്സരത്തിൽ പങ്കെടുത്തെന്ന സർട്ടിഫിക്കറ്റായിരുന്നു യോഗ്യതയായി ഹാജരാക്കിയത്. കളി അറിയില്ലെന്നു വ്യക്തമായതോടെ അന്നത്തെ സെൻട്രൽ സ്പോർട്സ് ഓഫിസർ എഡിജിപി മനോജ് ഏബ്രഹാം കയ്യൊഴിഞ്ഞു.

പിന്നാലെ, ദേശീയ പഞ്ചായത്ത് മത്സരം ഉന്നതനിലവാരമുള്ള മത്സരമായി സ്പോർട്സ് കൗൺസിൽ അംഗീകരിച്ച് പിൻവാതിൽ നിയമനത്തിനു വീണ്ടും വഴിയൊരുക്കി. നിയമനത്തിന് സമ്മർദം ഏറിയതോടെ പിന്നീട് സ്പോർട്സ് ഓഫിസറായ എഡിജിപി എം.ആർ.അജിത്കുമാറും ഇടക്കാലത്ത് അവധിയിൽ പോയിരുന്നു. നിലവിൽ സ്പോർട്സ് ഓഫിസറായ എ‍ഡിജിപി എസ്.ശ്രീജിത്തും ആദ്യം വിസമ്മതിച്ചെങ്കിലും, സമ്മർദം കടുത്തതോടെ പുതിയ ഡിജിപി റാവാഡ ചന്ദ്രശേഖറും ശ്രീജിത്തും ചേർന്ന് നിയമനം നൽകുകയായിരുന്നു.

സാധാരണ പൊലീസ് സ്റ്റേഡിയത്തിൽ നടത്തുന്ന ട്രയൽസ്, മറ്റാർക്കും പ്രവേശനമില്ലാത്ത എൽഎൻസിപിഇയിലേക്കു മാറ്റിയതിനൊപ്പം അർജുന അവാർഡ് ജേതാക്കളെയടക്കം സെലക്‌ഷൻ കമ്മിറ്റിയിൽ ഉൾപ്പെടുത്തുന്ന പതിവും ഇക്കുറിയുണ്ടായില്ല. രണ്ട് ഒഴിവിലേക്ക് ദേശീയ താരങ്ങളടക്കം 22 പേരാണ് അപേക്ഷിച്ചിരുന്നത്.

BREAKING NEWS
വിജയ്‌യെ ’നായ’യെന്ന് വിളിച്ചധിക്ഷേപിച്ച് ഡിഎംകെ വനിതാ നേതാവ്; ’ഈ രീതിയിൽ മുന്നോട്ടുപോയാൽ വൈകാതെ മൂക്കിൽ പഞ്ഞിവെച്ച് ഇരിക്കേണ്ടിവരും’എന്നും പരാമർശം; വേദിയിലിരിക്കെ അസ്വസ്ഥയായി കനിമൊഴി ,വിവാദമായി ദൃശ്യങ്ങൾ
19 Oct 2026
BREAKING NEWS
രണ്ടു വയസുകാരന്റെ മരണത്തിനു പിന്നിൽ അന്തവിശ്വാസമോ? മുമ്പ് കാവിനടുത്ത് താമസിച്ചത് ദോഷം, കുടുംബത്തിൽ ഒരു മരണം സംഭവിക്കുമെന്ന് ജ്യോത്സ്യൻ പ്രവചിച്ചു- രാഹുലിന്റെ പിതാവ്!! കുഞ്ഞ് മരിച്ചത് പട്ടിണിയും പരിവെട്ടവുമായി, ആദ്യം ആരുമറിയാതെ അടക്കാൻ മൃതദേഹവുമായി പോയത് ബന്ധുവിന്റെ വീട്ടിലേക്ക്, നാട്ടുകാർ ഇടപെട്ട...
19 Oct 2026
BREAKING NEWS
'ഒരു ജോലിയുണ്ട് ചെയ്യാൻ കഴിയുമോ'? ടെല​ഗ്രാം ചാറ്റ് വഴി ബോസ്... സിനഗോഗിന് തീയിട്ട എബിൻ വെളിപ്പെടുത്തിയ ആ ബോസ് ലോറൻസ് ബിഷ്ണോയി? ബിഷ്ണോയ് ഗ്രൂപ്പിന്റെ പേരിലുള്ള ടെലിഗ്രാം ഗ്രൂപ്പിൽ അംഗമെന്ന് കണ്ടെത്തൽ!! വാളകത്തെ വീട്ടിലും യൂസ്ഡ് കാർ ഷോറൂമിലും പെട്രോൾ ബോംബ് എറിഞ്ഞതിനു പ്രതിഫലമായി നൽകിയത് 5000 രൂപയ്ക്...
19 Oct 2026
BREAKING NEWS
വാടക ചോദിച്ചത് ഇഷ്ടപ്പെട്ടില്ല, പിന്നാലെ വാക്കുതര്‍ക്കം, അഭിഭാഷകനെ വെടിവച്ച് കൊന്ന് ഡെലിവറി ജീവനക്കാര്‍
19 Oct 2026