ഐസിസി ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിൻ്റെ പ്ലേയിംഗ് ഇലവനിലേക്ക് വിക്കറ്റ് കീപ്പർ- ബാറ്റർ സഞ്ജു സാംസണെ വീണ്ടും ഉൾപ്പെടുത്തിയതിൻ്റെ കാരണം വിശദീകരിച്ച് ഇന്ത്യൻ കോച്ച് ഗൗതം ഗംഭീർ. ടോപ് ഓർഡറിന് കൂടുതൽ ആക്രമണശേഷി നൽകുകയും പവർപ്ലേയിൽ വേഗത്തിൽ അവസരം നേടുകയും ചെയ്യുക എന്നതാണ് സഞ്ജുവിനെ ഇറക്കിയതിന്റെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.
ജിയോ ഹോട്ട്സ്റ്റാറിനോട് സംസാരിക്കുകയായിരുന്നു ഗംഭീർ. ടോപ് ഓർഡറിലെ മൂന്ന് ഇടത്ത് കൈയ്യൻ ബാറ്റർമാരുടെ നിര തകർക്കാനാണ് സഞ്ജുവിനെ ടീമിലാക്കിയത് എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഗംഭീർ തള്ളി. കഴിഞ്ഞ ഒന്നര വർഷമായി ടീമിൻ്റെ സമീപനം തുടക്കത്തിൽ തന്നെ ആക്രമണാത്മകമായി കളിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
“മൂന്ന് ഇടത് കൈയ്യൻ ബാറ്റർമാരുടെ നിര തകർക്കാനാണ് സഞ്ജുവിനെ കൊണ്ടുവന്നതെന്ന് പലരും പറയും. എന്നാൽ അതൊന്നുമല്ല. ഞങ്ങൾ കൂടുതൽ എക്സ്പ്ലോസീവ് ആയി കളിക്കാൻ ആഗ്രഹിച്ചു. കഴിഞ്ഞ ഒന്നര വർഷമായി ടീമിൻ്റെ ആശയം തുടക്കം മുതൽ ആക്രമണാത്മകമായി കളിക്കുക എന്നതാണ്- എന്ന് ഗംഭീർ വ്യക്തമാക്കി.
സഞ്ജുവിനെ ടീമിലിറക്കിയത് എതിർ ടീമിലെ ഓഫ്‌സ്പിന്നറെ നേരിടാനല്ലെന്നും ഗംഭീർ പറഞ്ഞു. മികച്ച ബാറ്റർ ഏത് തരത്തിലുള്ള ബൗളറെയും നേരിടാൻ കഴിയും എന്നതാണ് തൻ്റെ വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പവർപ്ലേയിലെ ആദ്യ ആറോവറുകളിൽ കൂടുതൽ ഫയർ പവർ നേടുക എന്നതായിരുന്നു ഈ നീക്കത്തിൻ്റെ ലക്ഷ്യം.
അതുപോലെ സഞ്ജുവിൻ്റെ കഴിവിനെക്കുറിച്ചും ഗംഭീർ ആത്മവിശ്വാസം പ്രകടിപ്പിച്ചു. “സഞ്ജുവിന് എന്ത് ചെയ്യാനാകും എന്ന് നമുക്കറിയാം. അദ്ദേഹം റിതം പിടിച്ചാൽ ആദ്യ ആറോവറുകളിൽ തന്നെ മത്സരം ജയിപ്പിക്കാനുള്ള കഴിവുണ്ട്. അഭിഷേക് ശർമ്മ, സഞ്ജു, ഇഷാൻ കിഷൻ എന്നിവർ ടോപ് ത്രീയിൽ ഉണ്ടെങ്കിൽ, കൂടാതെ സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, തിലക് വർമ്മ, ശിവം ദുബെ, അക്സർ പട്ടേൽ തുടങ്ങിയവരുണ്ട്, അപ്പോഴേക്കും ഇന്ത്യയ്ക്ക് ഈസിയായി കളി പിടിക്കാമെന്നും അദ്ദേഹം പറഞ്ഞു.
സിംബാബ്‌വെയ്‌തിരായ മത്സരത്തിന് മുമ്പ് സഞ്ജുവിനെ ടീമിലെടുക്കുന്ന കാര്യം അദ്ദേഹം വളരെ ലളിതമായ രീതിയിലാണെന്നും ഗംഭീർ വ്യക്തമാക്കി. പരിശീലനത്തിനിടെ ജിമ്മിൽ ഒരുമിച്ച് ഉണ്ടായപ്പോൾ തന്നെ “നീ സിംബാബ്‌വെയ്‌ക്കെതിരെ കളിക്കും” എന്ന് സഞ്ജു “വരട്ടെ” എന്ന് മറുപടി നൽകിയതായും അദ്ദേഹം പറഞ്ഞു.
ഇതേസമയം, ടി20 ലോകകപ്പ് മത്സരത്തിൽ സഞ്ജു സാംസൺ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അഞ്ച് ഇന്നിംഗ്സുകളിൽ നിന്ന് 321 ശരാശരി നേടിയ അദ്ദേഹം ശരാശരി 80.25-199.37 സ്‌ട്രൈക്ക് റേറ്റിംഗാണ് നേടിയത്. 27 ഫോറുകളും 24 സിക്സറും അടങ്ങിയ പ്രകടനത്തോടെ അദ്ദേഹം ടൂർണമെൻ്റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ, ഒരു ടി20 ലോകകപ്പിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ തവണ നേടിയ താരമെന്ന റെക്കോർഡും സഞ്ജു സ്വന്തമാക്കി. മുമ്പ് വിരാട് കോഹ്‌ലി 2014 ടി20 ലോകകപ്പിൽ നേടിയ 319 റൺസിൻ്റെ റെക്കോർഡാണ് സഞ്ജു മറികടന്നത്.














































