തിരുവനന്തപുരം: എസ്എഫ്‌ഐ മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് ഗോകുൽ ഗോപിനാഥ് ബിജെപിയിൽ ചേർന്നു. പാർട്ടി ആസ്ഥാനത്തു നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽനിന്ന് അംഗത്വം സ്വീകരിച്ചായിരുന്നു തുടക്കം. .
ബിജെപി എന്റെ ഇഷ്ടമാണ്, രാവിലെ വരെ സിപിഎം ആയിരുന്നെന്നും ഇനി മരണം വരെ ബിജെപി ആയിരിക്കുമെന്നും ഗോകുൽ പറഞ്ഞു. പെട്ടി എടുപ്പുക്കാർക്ക് അവസരം കൊടുക്കുന്ന സംഘടനയായി സിപിഎം മാറിയെന്നും ഗോകുൽ പറഞ്ഞു. തിരുവനന്തപുരം മുൻ ജില്ലാ സെക്രട്ടറിയായിരുന്ന ഗോകുൽ കുടപ്പനക്കുന്ന് ലോക്കൽ കമ്മിറ്റി അംഗവും മണ്ണടി ബ്രാഞ്ച് സെക്രട്ടറിയുമായിരുന്നു. 2021ലാണ് ഗോകുൽ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചത്. കേരള സർവകലാശാല സിൻഡിക്കേറ്റ്- സെനറ്റ് അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.