BREAKING NEWS

ഗംഗാ നദീതീരത്ത് ബോട്ടിലിരുന്ന് ഇഫ്താര്‍ നടത്തി ബിരിയാണി കഴിച്ചു, 14 മുസ്ലിം യുവാക്കളെ അറസ്റ്റില്‍, ഹിന്ദുക്കളുടെ മതവികാരം ഹനിക്കാൻ ശ്രമിച്ചെന്ന് കുറ്റപത്രം, പരസ്യമായി മാംസാഹാരം കഴിച്ചിട്ടില്ലെന്ന് യുവാക്കള്‍

· · 1 min read
Share: Copied!

വാരണാസി: ഗംഗാ നദീതീരത്ത് ബോട്ടിൽ ഇഫ്താർ നടത്തി ബിരിയാണി കഴിച്ചതിന് 14 മുസ്‌ലിം യുവാക്കളെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തു. വാരണസിയിലെ ദശാശ്വമേധ് ഘട്ടിന് സമീപമാണ് സംഭവം നടന്നത്. പുണ്യനദിയായി കരുതപ്പെടുന്ന ഗംഗയുടെ തീരത്ത് മാംസാഹാരം കഴിക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്നുവെന്ന പരാതിയെത്തുടർന്നാണ് പൊലീസ് നടപടി. ബിജെപി യുവമോർച്ച നേതാവ് രജത്ത് ജയ്‌സ്വാളിന്റെ പരാതിയിലാണ് യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

ഹിന്ദുകളുടെ മതവികാരത്തെ ഹനിക്കാൻ മനപ്പൂർവമുള്ള ശ്രമമാണിതെന്നാണ് ജയ്‌സ്വാളിന്റെ ആരോപണം. മതവികാരം വ്രണപ്പെടുത്തി, ആരാധന നടത്തുന്ന ഇടത്തെ അശുദ്ധമാക്കി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ വൈറലായതിന് പിന്നാലെയാണ് നടപടി. ലല്ലപുര സ്വദേശികളാണ് അറസ്റ്റിലായത്. ഇവരെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അതേസമയം, പരസ്യമായി മാംസാഹാരം കഴിച്ചിട്ടില്ലെന്നും ഇഫ്താർ സമയത്ത് ഭക്ഷണം കഴിക്കുക മാത്രമാണ് ചെയ്തതെന്നുമാണ് യുവാക്കളുടെ ബന്ധുക്കൾ പറയുന്നത്. സംഭവത്തെത്തുടർന്ന് പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്

BREAKING NEWS
"ഒരു സത്യം പറയട്ടെ, ഓമിയെ കാണാന്‍ അങ്ങനെ പറയത്തക്ക ഭംഗിയൊന്നും ഇല്ല", കുഞ്ഞിനെ അധിക്ഷേപിച്ച് കമന്റ്, ജീവിക്കാന്‍ അനുവദിക്കൂവെന്ന് ദിയ കൃഷ്ണ
30 Oct 2026
BREAKING NEWS
‘മമ്മൂട്ടി മലയാളത്തിന്റെ മഹാനടൻ; അദ്ദേഹത്തെ വളഞ്ഞിട്ടാക്രമിക്കാൻ സിപിഐഎമ്മില്ല’: സൈബർ ആക്രമണത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് എം.വി. ഗോവിന്ദൻ
30 Oct 2026
BREAKING NEWS
സർക്കാർ രൂപീകരിക്കാനായില്ലെങ്കില്ലെങ്കിൽ നെതന്യാഹുവിനെ കാത്തിരിക്കുന്നത് നിയമനടപടികളോ? ഇസ്രയേലിൽ കിം​ഗ് മേക്കേഴ്സായി അറബ് പാർട്ടികൾ, നിബന്ധനകളോടെ സഹകരിക്കുന്നതിൽ താൽപര്യം പ്രകടിപ്പിച്ച് ഗാദി ഐസൻകോട്ട്, നെസെറ്റിന്റെ സ്പീക്കറെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്താൻ പ്രതിപക്ഷ സഖ്യം തങ്ങളെ സമീപിച...
30 Oct 2026
BREAKING NEWS
നിപ മരുന്ന് വിവാദം: ’കാലാവധി കഴിഞ്ഞ മരുന്ന് നൽകിയിട്ടില്ല; 2025 വരെ കാലാവധിയുണ്ടായിരുന്നു; ആരോ​ഗ്യമന്ത്രി മാപ്പുപറയണം’: വീണാ ജോർജ്
30 Oct 2026