BREAKING NEWS

ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടർ പട്ടികയിൽ നിന്നും വെട്ടിമാറ്റി; റദ്ദാക്കപ്പെട്ട റേഷൻ കാർഡിലെ മേൽവിലാസത്തിലാണ് വോട്ടർ പട്ടികയിൽ പേരുണ്ടായിരുന്നത്; അയോ​ഗ്യതാ ഭീഷണി

· · 1 min read
Share: Copied!

പത്തനംതിട്ട: കോൺഗ്രസ് നേതാവും പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗവുമായ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വോട്ടർ പട്ടികയിൽ നിന്നും വെട്ടി. അടൂർ ആർ.ഡി.ഒയുടെതാണ് നടപടി. വ്യാജരേഖ ചമച്ച് റേഷൻ കാർഡിൽ പേര് ചേർത്തെന്ന പരാതിയിൽ സപ്ലൈ ഓഫീസർ റേഷൻ കാർഡ് റദ്ദാക്കിയിരുന്നു. തുടർന്ന് ഇതേ പരാതിക്കാരൻ നൽകിയ പരാതിയിലാണ് വോട്ടർ പട്ടികയിൽ നിന്നും ഇപ്പോൾ ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് നീക്കം ചെയ്തിരിക്കുന്നത്. റദ്ദാക്കപ്പെട്ട റേഷൻ കാർഡിലെ മേൽവിലാസത്തിലാണ് വോട്ടർ പട്ടികയിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ പേരുണ്ടായിരുന്നത്.

വോട്ടർ പട്ടികയിൽ നിന്നും പേര് വെട്ടിയതോടെ അയോഗ്യത തടയാൻ ശ്രീനാദേവി കുഞ്ഞമ്മ നീക്കം തുടങ്ങി. കളക്ടർക്ക് അപ്പീൽ നൽകാനും ഹൈക്കോടതിയെ സമീപിക്കാനുമാണ് നീക്കം. ബന്ധുക്കളിൽ ചിലരെ ഉപയോഗിച്ചുള്ള സിപിഐയുടെ രാഷ്ട്രീയ പകപോക്കൽ എന്നും ശ്രീനാദേവി കുഞ്ഞമ്മ ആരോപിക്കുന്നു. കാർഡ് ഉടമയുടെ മകൻ ശ്യാംജിത്ത് എസ് പിള്ളയാണ് വ്യാജരേഖ ചമച്ചുവെന്നാരോപിച്ച് ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ പരാതി നല്‍കിയത്. ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് ചേർത്തത് കാർഡ് ഉടമയുടെ ഭർതൃ സഹോദരിയുടെ മകൾ എന്ന് സൂചിപ്പിച്ചാണെന്നും എന്നാൽ കാർഡ് ഉടമയ്ക്ക് ഭർതൃസഹോദരിയോ മകളോ ഇല്ലെന്നും പരാതിയിൽ പറയുന്നത്. കാർഡ് ഉടമ 2024 സെപ്റ്റംബർ 18ന് മരിച്ചുവെന്നും പരാതിയിലുണ്ട്. പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീനാദേവി കുഞ്ഞമ്മയുടെ പേരുവെട്ടാൻ അടൂർ താലൂക്ക് സപ്ലൈ ഓഫീസർ ഉത്തരവിടുകയായിരുന്നു.

ഗംഗാ നദീതീരത്ത് ബോട്ടിലിരുന്ന് ഇഫ്താര്‍ നടത്തി ബിരിയാണി കഴിച്ചു, 14 മുസ്ലിം യുവാക്കളെ അറസ്റ്റില്‍, ഹിന്ദുക്കളുടെ മതവികാരം ഹനിക്കാൻ ശ്രമിച്ചെന്ന് കുറ്റപത്രം, പരസ്യമായി മാംസാഹാരം കഴിച്ചിട്ടില്ലെന്ന് യുവാക്കള്‍

BREAKING NEWS
"ഒരു സത്യം പറയട്ടെ, ഓമിയെ കാണാന്‍ അങ്ങനെ പറയത്തക്ക ഭംഗിയൊന്നും ഇല്ല", കുഞ്ഞിനെ അധിക്ഷേപിച്ച് കമന്റ്, ജീവിക്കാന്‍ അനുവദിക്കൂവെന്ന് ദിയ കൃഷ്ണ
30 Oct 2026
BREAKING NEWS
‘മമ്മൂട്ടി മലയാളത്തിന്റെ മഹാനടൻ; അദ്ദേഹത്തെ വളഞ്ഞിട്ടാക്രമിക്കാൻ സിപിഐഎമ്മില്ല’: സൈബർ ആക്രമണത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന് എം.വി. ഗോവിന്ദൻ
30 Oct 2026
BREAKING NEWS
സർക്കാർ രൂപീകരിക്കാനായില്ലെങ്കില്ലെങ്കിൽ നെതന്യാഹുവിനെ കാത്തിരിക്കുന്നത് നിയമനടപടികളോ? ഇസ്രയേലിൽ കിം​ഗ് മേക്കേഴ്സായി അറബ് പാർട്ടികൾ, നിബന്ധനകളോടെ സഹകരിക്കുന്നതിൽ താൽപര്യം പ്രകടിപ്പിച്ച് ഗാദി ഐസൻകോട്ട്, നെസെറ്റിന്റെ സ്പീക്കറെ മാറ്റുന്നതുമായി ബന്ധപ്പെട്ട് ചർച്ച നടത്താൻ പ്രതിപക്ഷ സഖ്യം തങ്ങളെ സമീപിച...
30 Oct 2026
BREAKING NEWS
നിപ മരുന്ന് വിവാദം: ’കാലാവധി കഴിഞ്ഞ മരുന്ന് നൽകിയിട്ടില്ല; 2025 വരെ കാലാവധിയുണ്ടായിരുന്നു; ആരോ​ഗ്യമന്ത്രി മാപ്പുപറയണം’: വീണാ ജോർജ്
30 Oct 2026