മോശം ജീവിതശൈലിയാണ് ഇതിന് പിന്നിലെ കാരണം. ഭക്ഷണത്തിലെ മാറ്റങ്ങൾ, പുകവലി, അമിത മദ്യപാനം, വ്യായാമമില്ലായ്മ തുടങ്ങിയവയൊക്കെ കൊളസ്ട്രോൾ കൂടാൻ കാരണമാകും. കൊളസ്ട്രോൾ കുറയ്ക്കാൻ ഡയറ്റിൽ നിന്നും ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
1. സംസ്കരിച്ച ഭക്ഷണങ്ങൾ
സംസ്കരിച്ച ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന സോഡിയവും സാച്ചുറേറ്റഡ് കൊഴുപ്പും കൊളസ്ട്രോൾ തോത് കൂട്ടാൻ ഇടയാക്കും. അതിനാൽ ഹോട്ട് ഡോഗ്സ്, ബർഗർ പോലെയുള്ള സംസ്കരിച്ച ഭക്ഷണങ്ങൾ കൊളസ്ട്രോൾ രോഗികൾ ഡയറ്റിൽ നിന്നും ഒഴിവാക്കുന്നതാണ് നല്ലത്.
2. റെഡ് മീറ്റ്
ബീഫ്, പോർക്ക്, മട്ടൻ തുടങ്ങിയ റെഡ് മീറ്റിലെല്ലാം പൂരിത കൊഴുപ്പ് ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ഇവയും കൊളസ്ട്രോൾ കൂട്ടും. അതിനാൽ ഇത്തരം ഭക്ഷണങ്ങളും കൊളസ്ട്രോൾ രോഗികൾ ഒഴിവാക്കുക.
3. എണ്ണയിൽ പൊരിച്ച ഭക്ഷണങ്ങൾ
സാച്ചുറേറ്റഡ് കൊഴുപ്പ് അധികമുള്ളതിനാൽ എണ്ണയിൽ പൊരിച്ച ഭക്ഷണങ്ങൾ കൊളസ്ട്രോൾ കൂട്ടും. അതിനാൽ ഇവയുടെ അമിത ഉപയോഗവും നിയന്ത്രിക്കുക.
4. പഞ്ചസാര
പഞ്ചസാര ധാരാളം അടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും ഒഴിവാക്കുന്നതാണ് കൊളസ്ട്രോൾ കുറയ്ക്കാൻ നല്ലത്.
5. പാക്കറ്റ് ഭക്ഷണങ്ങൾ
പാക്കറ്റിൽ ലഭിക്കുന്ന ഭക്ഷണങ്ങളിലെ അനാരോഗ്യമായ കൊഴുപ്പും കൊളസ്ട്രോൾ കൂടാൻ കാരണമാകും. അതിനാൽ ഇവയും കൊളസ്ട്രോൾ രോഗികൾ ഒഴിവാക്കുക.
6. ബേക്ക് ചെയ്ത ഭക്ഷണങ്ങൾ
പേസ്ട്രി, കേക്ക്, കുക്കീസ് തുടങ്ങിയവയിൽ കൊഴുപ്പും പഞ്ചസാരയും കലോറിയും കൂടുതലാണ്. അതിനാൽ ഇവയൊക്കെ കൊളസ്ട്രോൾ കൂട്ടാൻ കാരണമാകും.
ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.