ഫ്ലോറിഡ: 15 കാരനെ ലൈംഗികമായി പീഡിപ്പിച്ച രണ്ടാനമ്മയായ നഴ്‌സിനെതിരെ ഫ്ലോറിഡ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത് നടപടിയെടുത്തു. സംഭവത്തെ തുടർന്ന് 35 വയസ്സുള്ള അലക്സിസ് വോൺ യേറ്റ്സ് എന്ന നഴ്‌സിന്റെ സിംഗിൾ-സ്‌റ്റേറ്റ് നഴ്സിങ് ലൈസൻസ് അധികൃതർ റദ്ദാക്കി.
‘‘നഴ്‌സുമാർക്ക് സമൂഹത്തിൽ വലിയ വിശ്വാസമുണ്ട്. അതിനാൽത്തന്നെ, അവർ നല്ല വിവേകവും സന്മാർഗ്ഗിക സ്വഭാവവും പ്രകടിപ്പിക്കേണ്ടത് അത്യാവശ്യമാണ്. പ്രായപൂർത്തിയാകാത്ത കുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട അലക്സിസ് വോൺ യേറ്റ്സിന്റെ നടപടി അവർക്ക് മികച്ച വിവേകവും സന്മാർഗ്ഗിക സ്വഭാവവും ഇല്ല എന്ന് സൂചിപ്പിക്കുന്നതായി’’ ലൈസൻസ് സസ്‌പെൻഡ് ചെയ്തുകൊണ്ടുള്ള ഫ്ലോറിഡ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്തിന്റെ ഉത്തരവിൽ പറയുന്നു.
പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ചുള്ള കേസിൽ ക്രിമിനൽ വിചാരണ കാത്തിരിക്കുകയാണ് അലക്സിസ് വോൺ യേറ്റ്സ് ഇപ്പോൾ.