ദുബായ്: ദുബായിലെ മറീന ടവറില്‍ മൂന്നാം തവണയും തീപിടിത്തം.ശനിയാഴ്ച രാത്രിയാണ് തീപിടിത്തം ഉണ്ടായത്. ഇതേതുടർന്ന് ടവറിലെ ഒരു റെസിഡൻഷ്യൽ കെട്ടിടം ഒഴിപ്പിച്ചു. അധികൃതർ ഉടന്‍തന്നെ തീ നിയന്ത്രണ വിധേയമാക്കിയതിനാൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ദുബായ് മറീനയിലെ 81 നിലകളുള്ള ടവറിൽ നടക്കുന്ന മൂന്നാമത്തെ വലിയ തീപിടിത്തമാണിത്.
തീപിടിത്തമുണ്ടായതിന് പിന്നാലെ, സൈറണുകൾ മുഴക്കി താമസക്കാരെ ഒഴിപ്പിച്ചു. ചില താമസക്കാർ പല നിലകൾ ഓടി രക്ഷപ്പെട്ടതായും റിപ്പോർട്ടുണ്ട്. തിപീടിത്തമുണ്ടായതിന് തൊട്ടുപിന്നാലെ ഡിഫൻസ് ടീമുകളും പോലീസും ചേർന്ന് പ്രദേശം വളഞ്ഞു. തീപിടിത്തമുണ്ടായ തിരക്കേറിയ പ്രദേശം റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, റെസിഡൻഷ്യൽ കെട്ടിടങ്ങൾ എന്നിവയുടെ കേന്ദ്രമാണ്.