പട്‌ന: രണ്ട് മാസമായി ശമ്പളം ലഭിക്കാതെ സര്‍ക്കാര്‍ ജീവനക്കാര്‍ വലയുന്നു. ബിഹാറിലാണ് സംഭവം. മുഖ്യമന്ത്രി ഉള്‍പ്പെടെ എട്ട് ലക്ഷത്തോളം പേര്‍ക്കാണ് ഇനിയും ശമ്പളം ലഭിക്കാനുള്ളത്. സോഫ്റ്റ്വെയര്‍ തകരാറു കാരണമാണ് അധ്യാപകരുള്‍പ്പെടെയുള്ളവരുടെ ശമ്പളം മുടങ്ങിയതെന്നാണ് അധികൃതരുടെ വിശദീകരണം. മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും ഡിസംബര്‍, ജനുവരി മാസങ്ങളിലെ ശമ്പളം കിട്ടിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. എട്ടു ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാരാണു ശമ്പളമില്ലാതെ വലയുന്നത്.
പുതുവര്‍ഷത്തില്‍ ശമ്പള വിതരണത്തിനായി സിഎഫ്എംഎസ് 2 സോഫ്റ്റ്വെയറിലേക്കു മാറിയതോടെയാണ് പ്രശ്‌നം തുടങ്ങിയത്. പഴയ സിസ്റ്റത്തില്‍നിന്നു പുതിയതിലേക്കു ഡേറ്റ കൈമാറുന്നതില്‍ സാങ്കേതിക തകരാറുകളുണ്ടായി. പ്രതിമാസം 6000 കോടി രൂപയാണു ബിഹാര്‍ സര്‍ക്കാര്‍ ശമ്പള ഇനത്തില്‍ വിതരണം ചെയ്യുന്നത്.
Summary: Even the Chief Minister has not received his salary; Eight lakh government employees have not received their salaries since December, this is the reason…