തിരുവനന്തപുരം: മലയാളത്തിലെ ഏറ്റവും വലിയ സിനിമയായ എമ്പുരാനുമായി ബന്ധപ്പെട്ട സാമ്പത്തികമായ ചില കാര്യങ്ങള്‍ വെളിപ്പെടുത്തി പൃഥ്വിരാജ്. ഒരഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ചിത്രത്തിന്‍റെ കാസ്റ്റിംഗ് ആരംഭിച്ച സമയത്ത് ഹോളിവുഡില്‍ നിന്നും ബ്രിട്ടീഷ്, ചൈനീസ് ഫിലിം ഇന്‍ഡസ്ട്രികളില്‍ നിന്നുമൊക്കെയുള്ള ചില വലിയ പേരുകാരെ ഉള്‍പ്പെടുത്തണമെന്ന് തനിക്ക് ആഗ്രഹം ഉണ്ടായിരുന്നു. അവരില്‍ പലരുമായും വീഡിയോ കോളിലൂടെ സംസാരിക്കാന്‍ അവസരം ലഭിച്ചു. പലരും താല്‍പര്യപൂര്‍വ്വമാണ് ഞങ്ങളുടെ ആവശ്യത്തെ പരിഗണിച്ചത്. എന്നാല്‍ ഇടനിലക്കാരായ ഏജന്‍റുമാര്‍ പറയുന്ന പ്രതിഫലം കൊടുക്കാന്‍ ഞങ്ങള്‍ക്ക് സാധിക്കുമായിരുന്നില്ല. ഈ സിനിമയ്ക്ക് പരമാവധി എത്ര വരെ മുടക്കാമെന്ന് തനിക്ക് കൃത്യമായ ധാരണയുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ചിത്രത്തില്‍ മോഹന്‍ലാല്‍ ഒരു രൂപ പോവും പ്രതിഫലമായി വാങ്ങിയില്ലെന്നും പൃഥ്വിരാജ് പറയുന്നു. ചിത്രത്തിലെ സാങ്കേതിക പ്രവര്‍ത്തകരും അഭിനയിച്ച വിദേശ താരങ്ങള്‍ ഉള്‍പ്പെടെയും തങ്ങളുടെ വിഷനും ശ്രമവും മനസിലാക്കി പ്രതിഫലം നോക്കാതെ ഒപ്പം നില്‍ക്കുകയായിരുന്നുവെന്നും പൃഥ്വിരാജ് പറഞ്ഞു.