പലചരക്ക് സാധനങ്ങളില്‍ കയ്യിട്ടുവാരി കാട്ടുകൊമ്പന്‍. ബത്തേരിയിലെ മുത്തങ്ങ-ബന്ദിപ്പുര്‍ വനപാതയിലാണ് ചരക്ക് വാഹനത്തിനുനേപെ കാട്ടുകൊമ്പന്റെ അതിക്രമം. ദേശീയപാത 766ല്‍ കര്‍ണാടക വനമേഖലയിലൂടെ പോകുകയായിരുന്ന പിക്കപ്പ് ജീപ്പില്‍ നിന്നും സാധനങ്ങള്‍ വലിച്ചു പുറത്തിടുക മാത്രമാണ് കൊമ്പന്‍ ചെയ്തത്. സാധനങ്ങള്‍ ആന വലിച്ചുവാരി പുറത്തിടുന്ന ദൃശ്യം ഇതുവഴി വന്ന മറ്റൊരു ലോറി ഡ്രൈവറായ ജാഫറാണ് പകര്‍ത്തിയത്.
റോഡരികില്‍ നിര്‍ത്തിയിട്ടിക്കുകയായിരുന്നു വാഹനം. ആന സാധനങ്ങള്‍ വലിച്ചിടുമ്പോള്‍ വാഹനത്തില്‍ ഡ്രൈവര്‍ ഉണ്ടായിരുന്നു. വാഹനത്തിന് പുറത്തും മറ്റൊരാളുണ്ടായിരുന്നു. അതേസമയം ആന ആളുകളെ ആക്രമിക്കാന്‍ ശ്രമിച്ചില്ലെന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. എന്തായാലും ആളുകളെ ഉപദ്രവിക്കാതെ സെര്‍ച്ച് നടത്തി ആന മടങ്ങിയെന്നാണ് വിവരം.
Summary: wild elephant searches in jeep