തൃശ്ശൂർ: കൊടുങ്ങല്ലൂർ അഴീക്കോട്ട് ലഹരിക്കടിമയായ മകൻ അമ്മയുടെ കഴുത്തറത്തു കൊലപ്പെടുത്താൻ ശ്രമം. അഴീക്കോട് മുഹമ്മദ് മൻസിലിൽ സീനത്തി(53) ന് നേരേയാണ് മകന്റെ ആക്രമണമുണ്ടായത്. സംഭവത്തിൽ മകൻ മുഹമ്മദി(24)നെ പോലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാത്രി വീട്ടിൽവച്ചായിരുന്നു സംഭവം. മദ്യലഹരിയിലായിരുന്ന മുഹമ്മദ് സീനത്തിനെ കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ സീനത്തിനെ ആദ്യം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവർ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
ലഹരിമരുന്ന് ഉപയോഗിക്കുന്ന മുഹമ്മദ് നേരേത്തെ പിതാവിന് നേരേയും ആക്രമണം നടത്തിയിരുന്നതായാണ് വിവരം. മൂന്നുവർഷം മുമ്പായിരുന്നു ഈ സംഭവം.