കണ്ണൂർ: കണ്ണൂരിലെ രാഷ്ട്രീയ കുടിപ്പകയുടെ ജീവിച്ചിരിക്കുന്ന പ്രതീകമാരെന്നു ചോദിച്ചാൽ കണ്ണും പൂട്ടി പറയാം ചെറുവാഞ്ചേരി പൂവത്തൂരിലെ തരശിപറമ്പത്ത് വീട്ടിൽ അസ്നയെന്ന ആറുവയസുകാരി. ഇന്ന് അവൾ ആ പേരിലല്ല അറിയപ്പെടുന്നത് നിശ്ചയദാർഢ്യം കൊണ്ട് അവൾ നേടിയെത്ത പേര് ഡോ. അസ്നയ അന്നു ബോംബേറിൽ കാൽ നഷ്ടമായ ഡോ. അസ്ന ഇന്നു വിവാഹിതയായിരുക്കുകയാണ്. ഷാർജയിൽ എൻജിനീയറായ ആലക്കോട് അരങ്ങം വാഴയിൽ നിഖിലാണ് വരൻ. അസ്നയുടെ വീട്ടിൽ വച്ചായിരുന്നു വിവാഹം.
2000 സെപ്റ്റംബർ 27നു നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെയുണ്ടായ രാഷ്ട്രീയ സംഘർഷത്തിനിടെ എറിഞ്ഞ ബോംബ് വീണാണു അസ്നയ്ക്ക് കാൽ നഷ്ടമായത്. വീട്ടുമുറ്റത്തു സഹോദരനൊപ്പം കളിക്കുമ്പോഴാണ് ബോംബ് വന്നു വീണത്. അപകടത്തിൽ അസ്നയുടെ മാതാവ് ശാന്തയ്ക്കും സഹോദരനും പരുക്കേറ്റിരുന്നു. ഗുരുതരമായി പരുക്കേറ്റ അസ്നയുടെ കാൽ ചികിത്സയ്ക്കിടെ മുട്ടിനു താഴെ വച്ച് മുറിച്ചു മാറ്റുകയായിരുന്നു. പിന്നീട് കൃത്രിമ കാലുമായാണു ജീവിതം മുന്നോട്ടുകൊണ്ടുപോയത്.
അതേസമയം കോഴിക്കോട് മെഡിക്കൽ കോളജിൽനിന്നാണ് അസ്ന എംബിബിഎസ് പൂർത്തിയാക്കിയത്. ഇതിനിടെ സ്വന്തം പഞ്ചായത്തിലെ ആരോഗ്യ കേന്ദ്രത്തിലും ഡോക്ടറായി സേവനം അനുഷ്ഠിച്ചു. നിലവിൽ വടകരയിലെ ക്ലിനിക്കിൽ ഡോക്ടറാണ് അസ്ന.