BREAKING NEWS

‘എന്തേ മന്ത്രി വന്ന് ഉരുട്ടിയിട്ടതാണോ മെഡിക്കൽ കോളേജ് കെട്ടിടം? വിമാന അപകടം നടന്നാൽ ഉടൻ പ്രധാനമന്ത്രി രാജി വയ്ക്കണം എന്നാണോ’? പരിഹസിച്ച് മന്ത്രി വിഎൻ വാസവൻ

· · 1 min read
Share: Copied!

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ ഉപയോഗ ശൂന്യമായ കെട്ടിടം തകർന്ന് വീണ് ഒരാൾ മരിച്ച സംഭവത്തിൽ പ്രതിപക്ഷ പ്രതിഷേധത്തെ പരിഹസിച്ച് മന്ത്രി വാസവൻ. തകർന്ന കെട്ടിടം മന്ത്രി വന്ന് ഉരുട്ടിയിട്ടതാണോ എന്ന ചോദ്യം ഉയർത്തിയാണ് മന്ത്രി വാസവന്റെ പരിഹാസം.

”അപകടം ഉണ്ടായതിന്റെ പേരിൽ മന്ത്രി രാജി വയ്ക്കണം എന്നുണ്ടോ. കർണാടകയിൽ ക്രിക്കറ്റ് താരങ്ങൾ വന്നപ്പോൾ അപകടം ഉണ്ടായി. അന്ന് ആരെങ്കിലും ആരുടെയെങ്കിലും രാജി ആവശ്യപ്പെട്ടിരുന്നോ. വിമാന അപകടം നടന്നാൽ പ്രധാനമന്ത്രി രാജി വയ്ക്കണം എന്നാണോ”- എന്നും മന്ത്രി വിഎൻ വാസവൻ ചോദിച്ചു. ആരോഗ്യ മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങൾ തള്ളിക്കൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം.

അതേസമയം കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ സർക്കാരിന് എതിരെ പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം സംസ്ഥാന വ്യാപകമായി ശക്തമാകുകയാണ്. അങ്കമാലിയിൽ മന്ത്രി വിഎൻ വാസവനെതിരെയും പ്രതിഷേധപ്രകടനങ്ങളുമായി പ്രതിപക്ഷ സംഘടനകൾ രം​ഗത്തെത്തി. അങ്കമാലിയിൽ വച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മന്ത്രിയെ കരിങ്കൊടി കാട്ടി. ആരോഗ്യമന്ത്രിക്ക് എതിരായ പ്രതിഷേധങ്ങളുടെ ഭാഗമായി വിവിധ ജില്ലകളിൽ ഡിഎംഒ ഓഫീസിലേക്ക് ഉൾപ്പെടെ പ്രതിപക്ഷ സംഘടനകൾ മാർച്ച് നടത്തി. വയനാട് മെഡിക്കൽ കോളേജിൽ റീത്ത് വച്ചയായിരുന്നു യൂത്ത് കോൺഗ്രസ് പ്രതിഷേധം നടത്തിയത്.

വീണ ജോർജ് ഇന്ന് മരിച്ച ബിന്ദുവിന്റെ വീട് സന്ദർശിക്കില്ല, അമ്മയുടെ ജീവനെടുത്ത ആശുപത്രിയിൽ ജോലി ചെയ്യാൻ ബുദ്ധിമുട്ട് ഉണ്ടെന്ന് ബിന്ദുവിൻ്റെ മകൻ നവനീത്

BREAKING NEWS
രാത്രി ചായ കുടിക്കാൻ ബൈക്കുമായിറങ്ങി, നിയന്ത്രണം വിട്ട് വൈദ്യുതിത്തൂണിലും മതിലിലും ഇടിച്ചു; 17കാരന് ദാരുണാന്ത്യം
27 Oct 2026
BREAKING NEWS
അപകടങ്ങൾ തുടർക്കഥയായിട്ടും തലയിൽ വെട്ടമടിക്കാത്ത മാതാപിതാക്കൾ!! കഴക്കൂട്ടത്ത് എയർപോർട്ട് റോഡിൽ 80-100 കി.മീ. സ്പീഡിൽ പായുന്ന കാർ, വളയം പിടിച്ചിരിക്കുന്നത് പിതാവിന്റെ മടിയിലുള്ള മൂന്നോ, നാലോ വയസ് മാത്രം പ്രായമുള്ള കുഞ്ഞ്, ദൃശ്യങ്ങൾ പകർത്തി സഹ യാത്രികർ
27 Oct 2026
BREAKING NEWS
മുൻ പരിചയമുള്ളപോലെ വലിയ ലോഹ്യമൊക്കെ പറഞ്ഞ് കടയിൽ കയറി രണ്ട് ഷർച്ച് വാങ്ങി; പുറത്ത് കാറിലിരിക്കുന്ന ഭാര്യയെ കാണിച്ചിട്ട് വന്ന് ബില്ലടയ്ക്കാമെന്ന് പറഞ്ഞ് ഇറങ്ങി, മുങ്ങി; സിസിടിവി ദൃശ്യങ്ങൾ പങ്കുവെച്ച് കടയുടമ
27 Oct 2026
BREAKING NEWS
'ഞായറാഴ്ച അച്ഛൻ വൈകിയേ എഴുന്നേൽക്കുകയുള്ളൂ'- വാട്സ്ആപ്പ് സന്ദേശം!! ഡ്രൈവിങ് പഠിച്ചത് യൂട്യൂബ് നോക്കി, കൊതികൊണ്ട് എടുത്തുകൊണ്ടുപോയത്- 17 കാരൻ, മകൻ വാഹനം എടുത്തുകൊണ്ടുപോയ കാര്യം താൻ അറിഞ്ഞിരുന്നില്ലെന്ന് ജഡ്ജി!! അപ്പന്റേയും മകന്റേയും മൊഴി പൂർണമായി വിശ്വസിക്കാതെ പോലീസ് സംഘം 
27 Oct 2026