ഒരു കലാലയം അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള കോംബോയിൽക്കൂടി കടന്നുപോകുന്നതാണ്.
ക്യാംപസ്സിലെ മിക്ക പ്രശ്നങ്ങളും തല പൊക്കുന്നത് അദ്ധ്യാപക വിദ്യാർത്ഥി ബന്ധത്തിലെ താളപ്പിഴയോടെയാണ്. ഇതു പറഞ്ഞു വരുന്നത് ക്യാംപസ് ചിത്രമായ പടക്കളത്തിൻ്റെ കാര്യം വ്യക്തമാക്കാനാണ്. മെയ് എട്ടിന് റിലീസ് ചെയ്യുന്ന ഈ ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രയിലർ പുറത്തുവിട്ടിരിക്കുന്നതിലെ ചില പ്രസക്തഭാഗങ്ങൾ ശ്രദ്ധിച്ചാൽ ഇവരുടെ കോംബോയുടെ കാര്യം മനസ്സിലാക്കാം. പുറത്തുവിട്ട ഈ ട്രയിലറിന് വലിയ സ്വീകാര്യതയാണ് നവമാധ്യമങ്ങളിൽ നിന്നും ലഭിച്ചു വരുന്നത്.
രഞ്ജിത്ത് സാറിനെ നിയന്ത്രിക്കുന്ന ഷാജി സാറിൻ്റെ കാര്യം…
നമ്മൾ ചെന്നു കയറുന്നത് പടക്കളത്തിലേക്കാണന്നും കുട്ടികൾ പറയുമ്പോൾ പടക്കളം എന്ന ചിത്രത്തിൻ്റെ പ്രസക്തി നമുക്കു ബോദ്ധ്യമാവും. എന്തൊക്കെയോ ഇവിടെ അരങ്ങേറുന്നു…. നിരവധി കൗതുകങ്ങളും, സസ്പെൻസും, മിത്തും ഒക്കെ ≠കോർത്തിണക്കി അൽപ്പം ഫാൻ്റെ സിഹ്യൂമറും ചേർത്താണ് ഈ ചിത്രത്തെ അവതരിപ്പിക്കുന്നത്. കംബസ്സിലെ അപക്വമനസ്സുകളുടെ എല്ലാ നർമ്മവും, ഈ ചിത്രത്തിലുണ്ട്. ഇന്ന് സിനിമയെ മുന്നോട്ടു നയിക്കുന്ന യൂത്തിൻ്റെ എല്ലാ മാനറിസങ്ങൾക്കും പ്രാധാന്യം നൽകിയാണ് ഈ ചിത്രത്തിൻ്റെ അവതരണം. പൂർണ്ണമായും എൻ്റെർടൈനർ ‘
സിനിമയിൽ പുതുമകളുടെ ഒരു ഘോഷയാത്ര തന്നെ നടത്തിപ്പോരുന്ന ഫ്രൈഡേ ഫിലിം ഹൗസാണ് ഇഈ ചിത്രം നിർമ്മിക്കുന്നത്. വിജയ് ബാബുവും, വിജയ് സുബ്രമണ്യവുമാണ് നിർമ്മാതാക്കൾ. നവാഗതനായ മനുസ്വരാജാണ് സംവിധായകൻ. വിശാലമായ ക്യാൻവാസ്സിൽ വലിയ മുതൽമുടക്കിലൂടെയും ഉയർന്ന സാങ്കേതികമികവിലൂടെയുമാണ് ഈ ചിത്രത്തിൻ്റെ അവതരണം.
ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ഫാലിമി എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സന്ധീപ് പ്രദീപ്. വാഴ ഫെയിം സാഫ്, അരുൺ അജികുമാർ, ലിറ്റിൽ ഹാർട്ട്സ് ഫെയിം) യൂട്യൂബറായ അരുൺപ്രദീപ,നിര ഞ്ജനാ അനൂപ് എന്നിവരാണ്. ഈയുവതലമുറ ക്കൊപ്പം ജനപിയ നടൻ സുരാജ് വെഞ്ഞാറമൂടും, യങ് യൂത്ത് ഹീറോ ഷറഫുദ്ദീനും പ്രധാന കഥാപാത്രങ്ങളെ പ്രതിനിധീകരിക്കുന്നു.
ഇഷാൻ ഷൗക്കത്ത് (മാർക്കോ ഫെയിം) പൂജാ മോഹൻരാജ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഇവർക്കൊപ്പം ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരക്കഥ – നിതിൻ.സി.ബാബു.- മനുസ്വരാജ്. സംഗീതം – രാജേഷ് മുരുകേശൻ.(പ്രേമം ഫെയിം) ഛായാഗ്രഹണം – അനു മൂത്തേടത്ത്. എഡിറ്റിംഗ് – നിതിൻരാജ് ആരോൾ പ്രൊഡക്ഷൻ ഡിസൈനർ – ഷാജി നടുവിൽ. കലാസംവിധാനം മഹേഷ് മോഹൻ ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ – നിതിൻ മൈക്കിൾ. അസ്സോസ്സിയേറ്റ് ഡയറക്ടർ – ശരത് അനിൽ, ഫൈസൽഷാ പ്രൊഡക്ഷൻ മാനേജർ – സെന്തിൽ പ്രൊഡക്ഷൻ എക്സിക്കുട്ടീവ് – ബിജു കടവൂർ. പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി. സുശീലൻ. മെയ് എട്ടിന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു. വാഴൂർ ജോസ്.