ബാത്തുമി (ജോർജിയ): ഫിഡെ ലോക വനിതാ ചെസ് ലോകകപ്പ് കിരീടം ഇന്ത്യയുടെ 19-കാരി ദിവ്യ ദേശ്മുഖിന്. ഇതോടെ ലോക ചെസ് കിരീടം നേടുന്ന ആദ്യ ഇന്ത്യക്കാരിയായി ദിവ്യ. ഇന്ത്യയുടെതന്നെ കൊനേരു ഹംപിയെ ടൈബ്രേക്കറിൽ തോൽപ്പിച്ചാണ് ദിവ്യ കിരീട നേട്ടം സ്വന്തമാക്കിയത്.
രണ്ട് ക്ലാസിക്കൽ ഗെയിമുകൾ സമനിലയിൽ പിരിഞ്ഞതിന് ശേഷം, മത്സരം റാപ്പിഡ് ടൈബ്രേക്കുകളിലേക്ക് നീങ്ങുകയായിരുന്നു.