ന്യൂഡൽഹി: എഎപി നേതാവും ഡൽഹി മുൻ മുഖ്യമന്ത്രിയുമായ അതിഷിയുടെ ആരോപണത്തിൽ രാജ്യതലസ്ഥാനത്ത് പുതിയ വിവാദം. മുഖ്യമന്ത്രി രേഖ ഗുപ്തതയ്ക്ക് എതിരെ നടത്തിയ പരാമർശ ത്തിലാണ് ബിജെപി-എഎപി പോര് മുറുകുന്നത്. രേഖ ഗുപ്ത്ത യുടെ ഭർത്താവ് ഡൽഹി സർ ക്കാരിനെ അനൗദ്യോഗികമായി നിയന്ത്രിക്കുകയാണെന്നാണ് അതിഷിയുടെ ആരോപണം.
രേഖ ഗുപ്‌തയുടെ ഭർത്താവ് മനീ ഷ് ഗുപ്ത എംസിഡി, ഡിജെബി, പിഡബ്ല്യുഡി, ഡിയുഎസ്ഐബി തുടങ്ങിയ വകുപ്പുകളിലെ മുതിർ ന്ന ഉദ്യോഗസ്ഥരുമായി നടത്തിയ യോഗത്തിൽ അധ്യക്ഷത വഹി ച്ചതായി അതിഷി അവകാശപ്പെ ടുന്ന ഒരു ഫോട്ടോയും ഇതോടൊ പ്പം പങ്കുവച്ചിട്ടുണ്ട്.