പീരുമേട് :ഇടുക്കി 12 വയസ്സുകാരനു മദ്യം നല്‍കിയ കേസില്‍ യുവതി അറസ്റ്റില്‍. വണ്ടിപ്പെരിയാര്‍ മ്ലാമല സ്വദേശി പ്രിയങ്ക (26) ആണ് പീരുമേട് പൊലീസിന്റെ പിടിയിലായത്. ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത പൊലീസ്, യുവതിയെ കോടതിയില്‍ ഹാജരാക്കി. കട്ടന്‍ ചായ ആണെന്നു വിശ്വസിപ്പിച്ചാണു കുട്ടിയെ നിര്‍ബന്ധിച്ചു മദ്യം കുടിപ്പിച്ചത്.
ഇന്നലെ ഉച്ചയ്ക്കുശേഷം പ്രിയങ്കയുടെ വീട്ടില്‍ വച്ചാണ് മദ്യം നല്‍കിയതെന്നു പൊലീസ് പറഞ്ഞു. മയങ്ങി വീണ കുട്ടി ഏറെ നേരം കഴിഞ്ഞ് അവശനായി വീട്ടിലെത്തിയതോടെ മാതാപിതാക്കള്‍ കാര്യം തിരക്കി. അപ്പോഴാണു മദ്യം നല്‍കിയത് പ്രിയങ്കയാണെന്ന് കുട്ടി പറഞ്ഞത്. തുടര്‍ന്ന് വീട്ടുകാര്‍ പീരുമേട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
കൊലക്കേസ് പ്രതികള്‍ ജയിലില്‍ ലഹരി ആവശ്യപ്പെട്ട് ബഹളം വെയ്ക്കുന്നു; അടുത്തടുത്തുള്ള സെല്ലുകളില്‍ പാര്‍പ്പിക്കണമെന്നും ആവശ്യം
ഇനി ബിജെപിയെ നയിക്കുന്നത് രാജീവ് ചന്ദ്രശേഖര്‍