BREAKING NEWS

തൊടുപുഴ ബിജു ജോസഫ് കൊലപാതകം; മൂന്നു ദിവസത്തെ ആസൂത്രണം, നേരത്തെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു, നിരന്തരം ഭീഷണി കോളുകള്‍ വന്നിരുന്നതായി ഭാര്യ

· · 1 min read
Share: Copied!

ഇടുക്കി: തൊടുപുഴയില്‍ ബിജു ജോസഫ് കൊലപാതകം വന്‍ ആസൂത്രിതം. പണം ഇടപാടിനെ ചൊല്ലി കേസിലെ പ്രതി ജോമിന് ബിജുവിനോട് വിരോധമുണ്ടായിരുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്. ചെറുപുഴയിലെ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന ജോമിന് ഒരു ലക്ഷം രൂപയോളം ബിജു നല്‍കാന്‍ ഉണ്ടായിരുന്നു. ഇത് ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ബിജുവിനെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ മൂന്ന് ദിവസത്തെ ആസൂത്രണമുണ്ടായിരുന്നു എന്നാണ് കണ്ടെത്തല്‍.
ബിജുവിന്റെ ഓരോ നീക്കങ്ങളും പ്രതികള്‍ നിരീക്ഷിച്ചിരുന്നു. ഈ മാസം 15നാണ് ബിജുവിനെ ലക്ഷ്യമിട്ട് എത്തിയത്.19ന് രാത്രി തട്ടിക്കൊണ്ടുപോകാന്‍ ആയിരുന്നു നീക്കം. പ്രതികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ബിജു നേരത്തെ വീട്ടില്‍ മടങ്ങി എത്തിയതിനാല്‍ അത് പരാജയപ്പെട്ടു. തുടര്‍ന്ന്
അന്ന് രാത്രി മുഴുവന്‍ പ്രതികള്‍ ബിജുവിന്റെ വീടിന് സമീപം തങ്ങി. വ്യാഴാഴ്ച പുലര്‍ച്ചെ നാലുമണിക്ക് അലാറം വെച്ച് ഉണര്‍ന്നു. ബിജുവിന്റെ സ്‌കൂട്ടറിനെ പിന്തുടര്‍ന്ന പ്രതികള്‍ വാഹനം തടഞ്ഞുനിര്‍ത്തി വലിച്ചുകയറ്റുകയായിരുന്നു. ഇന്നലെയാണ് കേറ്ററിംഗ് സ്ഥാപനത്തിന്റെ മാന്‍ഹോളില്‍ നിന്ന് ബിജുവിന്റെ മൃതദേഹം പൊലീസ് പുറത്തെടുത്തത്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ ആരംഭിച്ചതായും പൊലീസ് അറിയിച്ചു. നാളെയാണ് സംസ്‌കാര ചടങ്ങുകള്‍. അതേസമയം മുഖ്യപ്രതിയായ ജോമോന്‍ ബിജുവിന്റെ ഭാര്യയെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. വെളുപ്പിന് നടക്കാന്‍പോകുന്നയാളാണ് ബിജുവെന്ന് തങ്ങള്‍ക്കറിയാമെന്നും പോകുന്ന വഴിക്ക് വണ്ടികൊണ്ട് ഒരു തട്ടുകൊടുക്കാന്‍ അറിയാമെന്നുമാണ് ബിജുവിന്റെ ഭാര്യക്ക് വന്ന ഭീഷണി കോളിലുണ്ടായിരുന്നതെന്ന് ബിജുവിന്റെ സഹോദരന്‍് എം.ജെ. ജോസ് പറഞ്ഞു.

BREAKING NEWS
സർക്കാർ കുടുംബത്തിനൊപ്പം, നീതി ഉറപ്പാക്കും- മുഖ്യമന്ത്രിയുടെ ഉറപ്പ്, എഡിജിപി പി. വിജയൻ നാളെ കൊച്ചിയിലെത്തി കുടുംബവുമായി ചർച്ച നടത്തുമെന്ന് ചെന്നിത്തല!! നാളെ വൈകിട്ട് 4 മണി വരെ കാക്കുമെന്ന് മക്കൾ- ചേരാനല്ലൂർ അപകടത്തിൽ സമരം താൽക്കാലികമായി അവസാനിപ്പിച്ച് ജയബാലകൃഷ്ണന്റെ കുടുംബം
26 Oct 2026
BREAKING NEWS
"പിടിക്കപ്പെടാത്ത സ്റ്റാലിൻ സാർ... അധികാരത്തിലിരുന്നപ്പോൾ ഉറങ്ങുകയായിരുന്നോ? നിങ്ങളുടെ മന്ത്രിമാർക്കെതിരെ ഇത്രയധികം അഴിമതിക്കേസുകൾ ഉയർന്നിട്ടും എന്തിനാണ് സാർ ബംഗാൾ പല്ലിയെപ്പോലെ വെറുതെ വായിട്ടലയുന്നത്?'...എംകെ സ്റ്റാലിനെ കടന്നാക്രമിച്ച് ടിവികെ!! ഡിഎംകെ നേതാവ് സ്വകാര്യ സ്കൂൾ മാനേജ്‌മെന്റുകളിൽനിന്ന...
26 Oct 2026
BREAKING NEWS
ബസ് റിവേഴ്‌സെടുക്കുന്നതിനിടെ സിഗ്നൽ ഇട്ടില്ല, പിന്നിൽ വന്ന ബൈക്ക് യാത്രികർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്!! ചോദ്യം ചെയ്ത ബൈക്ക് യാത്രികരായ യുവാക്കൾക്ക് ക്രൂരമർദനം, ഏതാനും ദിവസം മുൻപ് ശസ്ത്രക്രിയ കഴിഞ്ഞ യുവാവിന്റെ വയറിനുൾപ്പെടെ മർദനമേറ്റു, ബസ് ജീവനക്കാർ കസ്റ്റഡിയിൽ
26 Oct 2026
BREAKING NEWS
പെൻഷൻ പ്രായം ഉയർത്തില്ല; തീരുമാനം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി
26 Oct 2026