LATEST UPDATES

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീം ബാറ്റിങ്ങിനിറങ്ങുമ്പോള്‍ കാത്തിരിക്കുന്നത് പുതിയ റെക്കോര്‍ഡുകള്‍; എന്നാല്‍ അത് അത്ര ഈസി ആല്ല, ഏതു വലിയ ലക്ഷ്യവും കീഴടക്കാന്‍ കരുത്തുള്ള രാജസ്ഥാന്‍ റോയല്‍സിനെയാണ് അവര്‍ നേരിടേണ്ടത്

· · 1 min read
Share: Copied!

ഹൈദരാബാദ് : ഐപിഎലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീം ബാറ്റിങ്ങിനിറങ്ങുമ്പോള്‍ കാത്തിരിക്കുന്നത് പുതിയ റെക്കോര്‍ഡുകള്‍ക്കാണ്. എന്നാല്‍ അത് അത്ര ഈസി ആല്ല, ഏതു വലിയ ലക്ഷ്യവും കീഴടക്കാന്‍ കരുത്തുള്ള രാജസ്ഥാന്‍ റോയല്‍സിനെയാണ് അവര്‍ നേരിടേണ്ടത്.കഴിഞ്ഞ സീസണില്‍ 2 തവണ ഉയര്‍ന്ന ടീം സ്‌കോറിന്റെ റെക്കോര്‍ഡ് തകര്‍ത്ത ഹൈദരാബാദിന്റെ പവര്‍ ഹിറ്റര്‍മാര്‍ ഇത്തവണ സ്‌കോര്‍ 300 കടത്തുമെന്നാണ് ആരാധകരുടെ അവകാശവാദം. എന്നാല്‍ ഏതു വലിയ ലക്ഷ്യവും കീഴടക്കാന്‍ കരുത്തുള്ള ബാറ്റര്‍മാരുള്ള രാജസ്ഥാന്‍ റോയല്‍സിനെയാണ് ഇന്ന് ആദ്യ മത്സരത്തില്‍ അവര്‍ നേരിടേണ്ടത്.

ഉച്ചകഴിഞ്ഞ് 3.30 മുതലാണ് മത്സരം. ആരെയും കൊതിപ്പിക്കുന്ന ടോപ് ഓര്‍ഡര്‍ ബാറ്റിങ് ലൈനപ്പാണ് ഹൈദരാബാദിന്റെ കരുത്ത്. ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും ഹെയ്ന്റിച് ക്ലാസനും ഉള്‍പ്പെട്ട നിരയിലേക്കാണ് മുംബൈ ഇന്ത്യന്‍സ് വിട്ടെത്തുന്ന ഇഷന്‍ കിഷന്റെ വരവ്. കൈവിരലിനേറ്റ പരുക്ക് പൂര്‍ണമായും ഭേദമാകാത്ത സഞ്ജു സാംസണ്‍ ഇംപാക്ട് പ്ലെയറാകുന്ന രാജസ്ഥാന്‍ ടീമിനെ റിയാന്‍ പരാഗാണ് നയിക്കുക.


തൊടുപുഴ ബിജു ജോസഫ് കൊലപാതകം; മൂന്നു ദിവസത്തെ ആസൂത്രണം, നേരത്തെയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു, നിരന്തരം ഭീഷണി കോളുകള്‍ വന്നിരുന്നതായി ഭാര്യ

സഞ്ജു ഇംപാക്ട് പ്ലേയറാകുന്നതോടെ യുവതാരം ധ്രുവ് ജുറേലാകും രാജസ്ഥാന്റെ വിക്കറ്റ് കീപ്പര്‍. രാജസ്ഥാന്റെ അടുത്ത രണ്ടു ഹോം മത്സരങ്ങളും നടക്കേണ്ടത് ഗുവാഹത്തിയിലാണ്. ഈ കളികളിലും റിയാന്‍ പരാഗായിരിക്കും റോയല്‍സിനെ നയിക്കുക. യശസ്വി ജയ്‌സ്വാള്‍, സഞ്ജു, പരാഗ്, ധ്രുവ് ജുറെല്‍, നിതീഷ് റാണ, ഷിമ്രോണ്‍ ഹെറ്റ്മിയര്‍ എന്നിവരാണ് രാജസ്ഥാന്റെ ബാറ്റിങ് കരുത്ത്. ഹെറ്റ്മിയര്‍ അല്ലാതെ വിദേശ ബാറ്ററായി ടീമില്‍ ആരുമില്ല. അതേസമയം ബോളര്‍മാരായി ജോഫ്ര ആര്‍ച്ചറും വാനിന്ദു ഹസരംഗയും ഉള്‍പ്പെടുന്ന വലിയ നിര തന്നെ ടീമിനുണ്ട്.

കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതില്‍ പുരുഷനെക്കാളും മുന്നിലാണോ സ്ത്രീകള്‍…? കട്ടന്‍ ചായ ആണെന്നു വിശ്വസിപ്പിച്ച് 12കാരന് മദ്യം നല്‍കിയ കേസില്‍ യുവതി അറസ്റ്റില്‍

BREAKING NEWS
ക്രൂരകൃത്യങ്ങളിൽ കുട്ടികളും പ്രതികൾ; ജുവനൈൽ പ്രായപരിധി 18-ൽനിന്ന് 16 ആക്കണം; നിർദ്ദേശം ഗൗരവമായി പരിഗണിക്കണമെന്ന് ഹൈക്കോടതി
14 Nov 2026
BREAKING NEWS
'ഡ്രോപ്പ്' ലൊക്കേഷൻ ജുമാഞ്ചിക്ക്, കാര്യങ്ങൾ മുഴുവനും ഓടിയിരുന്നത് ഡാൻസർ ലിജോയുടെ നിർദ്ദേശത്തിൽ; പോലീസിനെ വെട്ടിച്ച് ഒളിവിൽ കഴി‍ഞ്ഞത് 2 വർഷം; മയക്കുമരുന്ന് സംഘത്തിന്റെ തലവൻ പോലീസ് വലയിൽ
14 Nov 2026
BREAKING NEWS
‘വെറും വെള്ളക്കടലാസിൽ, സാക്ഷികളുടെ ഒപ്പുമില്ല‘; അമിതാഭ് ബച്ചന്റെ ‘ജൽസ’ ബംഗ്ലാവിന്റെ ഉടമസ്ഥാവകാശത്തിൽ തർക്കം; 1993-ൽ ജയ ബച്ചന് നൽകിയ ഇഷ്ടദാനം ചോദ്യം ചെയ്ത് സഹോദരഭാര്യ
14 Nov 2026
BREAKING NEWS
’മാപ്പുപറയണം, പരാതി പിൻവലിക്കണം; ഇല്ലെങ്കിൽ...’ അധ്യാപികയ്ക്കെതിരേ പരാതി നൽകിയ പത്താം ക്ലാസ് വിദ്യാർഥിനിയുടെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി; കോൺഗ്രസ് നേതാവിനെതിരെ ആരോപണം
14 Nov 2026