ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണം സംബന്ധിച്ച് പാർട്ടിയു ടെ ഔദ്യോഗിക നിലപാടിന് വ്യത്യസ്തമായ പരസ്യപ്രസ്താവനകൾ നടത്തരുതെന്ന് കോൺഗ്രസ് നേതൃത്വം നേതാക്കൾക്ക് നിർദേശം നൽകി. ആക്രമണം സംബന്ധിച്ച് കർണാടക മുഖ്യമ ന്ത്രി സിദ്ധരാമയ്യ അടക്കം വിവാദ പ്രസ്താവനകൾ നടത്തിയ തിന് പിന്നാലെയാണിത്.
സർവകക്ഷിയോഗത്തിൽ കേന്ദ്ര സർക്കാർ സ്വീകരിച്ച നടപടിയെ പിന്തുണയ്ക്കുമെന്ന് കോൺഗ്രസ് പറഞ്ഞിരുന്നു. നേതാക്കൾ അനുചിതമായി സംസാരിച്ചത് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെയും പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയെയം അസ്വസ്ഥരാക്കിയെന്നും പാർട്ടി നിലപാടിൽ ആശയക്കുഴപ്പമുണ്ടാക്കുന്നെന്നും വൃത്തങ്ങൾ പറഞ്ഞു.
നേതാക്കളുടെ വ്യക്തിഗത പ്രസ്താ വനകൾ പാർട്ടി നിലപാടല്ലെന്ന് കോൺഗ്രസ് ജനറൽ സെക്രട്ട റി ജയറാം രമേശ് വ്യക്തമാക്കി. കോൺഗ്രസ് അധ്യക്ഷൻ, പ്രതി പക്ഷ നേതാവ്, അംഗീകൃത എഐസിസി ഭാരവാഹികൾ എന്നിവരുടെ അഭിപ്രായങ്ങൾ മാത്രമാണ് പാർട്ടി നിലപാടെ ന്നും ഊന്നിപ്പറഞ്ഞു.